നിലമ്പൂരിൽ ജയിച്ചത് കൊണ്ട് കേരളം ഭരിക്കാനാവില്ലെന്ന് കോൺഗ്രസിനെ പരിഹസിച്ച്; രാജീവ് ചന്ദ്രശേഖർ

നിലമ്പൂരിൽ ജയിച്ചത് കൊണ്ട് കേരളം ഭരിക്കാനാവില്ലെന്ന് കോൺഗ്രസിനെ പരിഹസിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിലമ്പൂരിൽ ജയിച്ചത് കോൺഗ്രസല്ല ജമാഅത്തെ ഇസ്ലാമിയാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിലമ്പൂരിൽ ജയിച്ചതുകൊണ്ട് കേരളം ഭരിക്കുമെന്ന് പറയുന്നത് ശരിയല്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

തൃശൂരിൽ നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. നിലമ്പൂരിൽ എൻഡിഎയുടെ വോട്ട് വർധിച്ചെന്നും മികച്ച പ്രകടനം നടത്തിയെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. കേരളത്തിൽ ഇനി കോൺഗ്രസിന് ഭരിക്കണമെങ്കിൽ 26 സീറ്റ് വേണം. അതേത് സീറ്റെന്ന് രാഹുലും കോൺഗ്രസും വ്യക്തമാക്കണം. നിലമ്പൂരിൽ ജയിച്ചതുകൊണ്ട് കേരളം ഭരിക്കുമെന്ന് പറയുന്നത് ശരിയല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അതേസമയം മോദിയുടെ പദ്ധതികൾ ഞങ്ങളുടെതാണെന്ന് മരുമകൻ പറഞ്ഞു നടക്കുന്നത് ജനങ്ങൾ വിശ്വസിക്കുന്നില്ലെന്നും രാജീവ് ചന്ദ്ര ശേഖർ പറഞ്ഞു. ഭാരത് മാതാക്കെതിരെ പറയുന്ന ട്രാപ്പ് അവരൊരുക്കുന്നു, അതിൽ ബിജെപി പെടാൻ പോകുന്നില്ല. വികസനമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. അതേസമയം ഒരൊറ്റ സമുദായത്തിന്റെ വോട്ടു പിടിക്കാൻ കോൺഗ്രസും സിപിഎമ്മും മത്സരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *