വിദ്യാര്‍ത്ഥികള്‍ക്ക് ധനലക്ഷ്മി ഗ്രൂപ്പ് പഠന കിറ്റ് വിതരണം ചെയ്തു

തൃശ്ശൂർ :  ധനലക്ഷ്മി ഗ്രൂപ്പിലെ ആയിരത്തോളം വരുന്ന സ്റ്റാഫുകളുടെ കുട്ടികള്‍ക്കുള്ള പഠന ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും പഠനകിറ്റിന്റെ ആദ്യ വിതരണവും ധനലക്ഷ്മി ഗ്രൂപ്പ് ചെയര്‍മാനും ഫൗണ്ടറും ആയ ഡോ. വിബിന്‍ ദാസ് കടങ്ങോട്ട് നിര്‍വ്വഹിക്കുന്നു.

വിഞാനത്തിന്റെയും വിവേകത്തിന്റെയും പടവുകളിലേക്ക് ചുവടുവെക്കുന്ന  വിദ്യാര്‍ത്ഥികള്‍ക്ക് പഠന കിറ്റ് സമ്മാനിച്ചുകൊണ്ട് പുതിയ അധ്യയന വര്‍ഷത്തെ വരവേറ്റ്  പൊതു സമൂഹത്തിന് മാതൃകയായി ധനലക്ഷ്മി ഗ്രൂപ്പ്.

സാമ്പത്തിക മേഖലയില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന ധനലക്ഷ്മി ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാരെയും സമൂഹത്തെയും ചേര്‍ത്തു പിടിക്കാന്‍ മറക്കാറില്ല. ഇതിന്റെ ഭാഗമായി ധനലക്ഷ്മി ഗ്രൂപ്പിലെ ആയിരത്തോളം വരുന്ന സ്റ്റാഫുകളുടെ കുട്ടികള്‍ക്ക് ധനലക്ഷ്മി ഗ്രൂപ്പ് ചെയര്‍മാനും ഫൗണ്ടറുമായ ഡോ. വിബിന്‍ ദാസ് കടങ്ങോട്ടിന്റെ സജീവ സാനിധ്യത്തില്‍ പഠന ഉപകരണ വിതരണത്തിന്റെ ഉദ്ഘാടനവും പഠന കിറ്റിന്റെ ആദ്യ വിതരണവും  നടത്തി.

പ്രസ്തുത വേളയില്‍ ധനലക്ഷ്മി ഗ്രൂപ്പ് ഡയറക്ടര്‍മാരായ സൂരജ്, കണ്‍സള്‍ട്ടന്റ് ആല്‍ബര്‍ട്ട് എന്നിവരും കൂടാതെ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍മാരായ ഹരികൃഷ്ണന്‍, വിമല്‍ വിജയ്, ബിനന്‍, സുനില്‍, സുഹാസ്, ഡോ. സുഭാഷ് കുമാര്‍ എന്നിവരും ചടങ്ങിന്റെ ഭാഗമായി.
സാമ്പത്തിക വിജയം മുഖമുദ്ര ആക്കുന്നതിനോടൊപ്പം പൊതു സമൂഹത്തിന് കൈത്താങ്ങ് ആകുവാനും ധനലക്ഷ്മി ഗ്രൂപ്പിന് കഴിയുന്നു.

AlsoRead:മെഡിക്കൽ റെപ്രസെന്റേറ്റീവ് മാരുടെ ജോലി തടസ്സപ്പെടുത്തുന്ന കേന്ദ്രസർക്കാർ ഉത്തരവ് ഉടൻ പിൻവലിക്കുക

വിദ്യാര്‍ത്ഥികള്‍ ആര്‍ജിച്ച അറിവുകളും നേട്ടങ്ങളും സമൂഹത്തിന്  നേരിന്റെയും നേര്‍കാഴ്ച്ചയുടെയും  ഒരു ലോകം സമാനിക്കുമെന്നും ഡോ. വിബിന്‍ ദാസ് കടങ്ങോട്ട് പറഞ്ഞു. കൂടാതെ പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും  ആശംസകളും അദ്ദേഹം അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *