രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു; 3395 ആക്റ്റീവ് കേസുകൾ; കൂടുതൽ കേസുകൾ കേരളത്തിൽ

ദില്ലി:രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുകയാണ്. ആക്റ്റീവ് കേസുകൾ 3395 ആയി. ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ ആണ് ഉള്ളത്. 1336 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട്‌ ചെയ്തത് . 24 മണിക്കൂറിനുള്ളിൽ 4 കൊവിഡ് മരണം രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്.ദില്ലി, ഗുജറാത്ത്‌, ബംഗാൾ തമിഴ് നാട് മഹാരാഷ്ട്ര എന്നിവിടങ്ങളിലും കേസുകൾ ഉയർന്നതായാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

AlsoRead:ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താൻ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു: സംയുക്ത സൈനിക മേധാവി

സാഹചര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് സംസ്ഥാനം കൂടുതൽ പരിശോധനകൾ നടത്തിയതുകൊണ്ടാകാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ക്ഷീണം എന്നിവയാണ് പ്രധാനമായും കൊവിഡ് ലക്ഷണങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *