ബാത്ത്‌റോബും തലയിൽ ടവ്വലുമായി മെട്രോയിൽ യുവതി! അമ്പരന്ന് സഹയാത്രികർ; വീഡിയോ വൈറൽ

മെട്രോ യാത്രയ്ക്കിടെ പലതരത്തിലുള്ള കാഴ്ചകൾ കണ്ടിട്ടുണ്ടാകാം. എന്നാൽ, ബാത്ത്‌റോബ് ധരിച്ച്, തലയിൽ ടവ്വൽ ചുറ്റി, യാത്രയ്ക്കിടെ മുഖസൗന്ദര്യ സംരക്ഷണത്തിൽ മുഴുകിയിരിക്കുന്ന ഒരു യുവതിയെ കണ്ടാലോ? സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് അത്തരമൊരു വീഡിയോയാണ്. മുംബൈ മെട്രോയിലെ യാത്രക്കാരിയായ ഒരു യുവതിയുടെ വേറിട്ട വേഷവും പെരുമാറ്റവുമാണ് ഇന്‍റർനെറ്റിൽ ചർച്ചയാകുന്നത്.

മെട്രോയിൽ സ്കിൻകെയർ റൂട്ടീൻ!

വൈറലായ വീഡിയോയിൽ വെള്ള നിറത്തിലുള്ള ബാത്ത്‌റോബ് ധരിച്ച് മെട്രോ സീറ്റിൽ ഇരിക്കുന്ന യുവതിയെ കാണാം. തലയിൽ ടവ്വൽ ചുറ്റിയിട്ടുള്ള യുവതി, വീട്ടിലോ സ്പായിലോ ഇരിക്കുന്നതുപോലെ തികച്ചും സ്വാഭാവികമായാണ് പെരുമാറുന്നത്. യാത്രയ്ക്കിടെ ബാഗിൽനിന്ന് സൗന്ദര്യവർധക വസ്തുക്കൾ എടുത്ത് മുഖത്ത് പുരട്ടുന്നതും കണ്ണുകൾക്ക് താഴെ അണ്ടർ ഐ പാച്ചുകൾ വെക്കുന്നതും വീഡിയോയിൽ കാണാം. ചുറ്റുമുള്ള യാത്രക്കാർ സ്വന്തം യാത്രയിൽ മുഴുകിയിരിക്കുമ്പോൾ യുവതി തന്‍റെ സ്കിൻകെയറിംഗുമായി ഒന്നും സംഭവിക്കാത്തത് പോലെ ഇരിക്കുന്നു. സമീപത്തിരുന്ന ചില സ്ത്രീകൾ യുവതിയെ അത്ഭുതത്തോടെ നോക്കുന്നതും വീഡിയോയിൽ കാണാം.

ഇതിലും വിചിത്രമായ കാര്യങ്ങൾ നടക്കുന്നു!

ഒക്ടോബർ 8-ന് എക്സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെയാണ് സംഭവം ചർച്ചയായത്. ‘ഇന്ത്യൻ മെട്രോകളിൽ ഓരോ ദിവസവും ഇതിലും വിചിത്രമായ കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു’ എന്ന പരിഹാസരൂപത്തിലുള്ള കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്. പൊതുഗതാഗത സംവിധാനങ്ങളിൽ നടക്കുന്ന അസാധാരണ സംഭവങ്ങൾ സമൂഹ മാധ്യമങ്ങളിൽ എത്ര വേഗത്തിലാണ് ശ്രദ്ധ നേടുന്നതെന്നതിന്‍റെ മറ്റൊരു ഉദാഹരണമായി ഈ വീഡിയോ മാറി.

വീഡിയോ ദില്ലി മെട്രോയിലേതാണെന്ന തരത്തിൽ പ്രചരിച്ചെങ്കിലും, ദൃശ്യങ്ങളിലെ സ്റ്റേഷൻ വിവരങ്ങൾ പരിശോധിച്ച ചില റിപ്പോർട്ടുകൾ ഇത് മുംബൈ മെട്രോയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെട്ടു. അതേസമയം യുവതി ഇത്തരത്തിൽ വസ്ത്രം ധരിച്ച് യാത്ര ചെയ്തതിന്‍റെ കാരണവും വ്യക്തമല്ല. എന്തായാലും, പൊതുസ്ഥലത്തെ ഈ വ്യത്യസ്തമായ കാഴ്ചയാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ കൗതുകമുണർത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button