മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരും; ഡൽഹിയിൽ സംഘർഷസാധ്യത, നേതാക്കളെക്കുറിച്ച് വിവരമില്ല

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സിജെപിയും ഇടതുസംഘടനകളും പ്രതിഷേധം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചതോടെ രാജ്യതലസ്ഥാനത്ത് ഇന്നും സംഘർഷസാധ്യത. രാവിലെ 10 മണി മുതൽ പ്രതിഷേധം ആരംഭിക്കുമെന്ന് സിജെപി അറിയിച്ചു. പൊലീസ് എവിടെവെച്ച് തടഞ്ഞാലും അവിടെ പ്രതിഷേധം നടത്തുമെന്നാണ് സംഘടനയുടെ പ്രഖ്യാപനം.

പ്രതിഷേധം നേരിടാൻ ഡൽഹിയിലെ വിവിധ ഹോട്ട്‌സ്‌പോട്ടുകൾ തിരിച്ചറിഞ്ഞ് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇന്നലെ കസ്റ്റഡിയിലെടുത്ത സിജെപി നേതാവ് അഭിജീത് ദീപ്‌കെ ഉൾപ്പെടെയുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ല. യൂട്യൂബർ ധ്രുവ് റാഠിയെക്കുറിച്ചും വിവരമില്ലെന്നാണ് റിപ്പോർട്ടുകൾ.

അതിനിടെ, അഭിജീത് ദീപ്‌കെയെ വിമാനത്തിനുള്ളിൽ കയറി അറസ്റ്റ് ചെയ്ത സംഭവത്തിൽ എയർ ഇന്ത്യ അതൃപ്തി അറിയിച്ചു. പൈലറ്റുമാരുടെ അനുമതി ലഭിക്കുന്നതിന് മുമ്പ് പൊലീസ് ഉദ്യോഗസ്ഥർ വിമാനത്തിനുള്ളിൽ പ്രവേശിച്ചെന്നാണ് വിവരം. സംഭവത്തിൽ വിശദീകരണം തേടി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്രട്ടറിക്ക് എയർ ഇന്ത്യ കത്തുനൽകിയിട്ടുണ്ട്.

പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button