പെട്രോൾ വാങ്ങിയത് യുവതി; പേരാമ്പ്ര സംഭവത്തിൽ പുതിയ വഴിത്തിരിവ്

Kozhikodeയിലെ പേരാമ്പ്ര ചെറുവണ്ണൂരിൽ കാർ കത്തി എട്ട് മാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിന് നേരിട്ടുള്ള പങ്കില്ലെന്ന് പൊലീസ് പ്രാഥമിക നിഗമനം. അന്വേഷണം തുടരുന്നുണ്ടെങ്കിലും ലഭിച്ച തെളിവുകൾ ഭർത്താവ് Rajin Lalനെതിരെ സംശയം ശക്തമാക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു.

മരിച്ച Sona തന്നെയാണ് കാറിലേക്ക് പെട്രോൾ കൊണ്ടുവന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പെട്രോൾ ബങ്കിൽ തനിച്ചെത്തി കന്നാസിൽ പെട്രോൾ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് രജിൻലാൽ ഓടിച്ചിരുന്ന കാർ കത്തി സോന മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രജിൻലാൽ ആശുപത്രിയിൽ ചികിത്സയിലാണ്. കാറിൽ നിന്ന് പെട്രോൾ മണം വന്നതിനെക്കുറിച്ച് ചോദിച്ച ഉടൻ തീപിടിത്തമുണ്ടായെന്നാണ് രജിൻലാലിന്റെ മൊഴി.

അന്വേഷണത്തിൽ, സോന ഇരുന്നിരുന്ന പിൻസീറ്റിന്റെ ഭാഗമാണ് കൂടുതൽ കത്തിയതെന്നും വാഹനത്തിന്റെ മറ്റ് ഭാഗങ്ങൾക്ക് വലിയ കേടുപാടുകളില്ലെന്നും കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ പെട്രോൾ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിന് പിന്നിൽ ആത്മഹത്യാശ്രമമാണോ, അതിനൊപ്പം രജിൻലാലിനെ അപായപ്പെടുത്താനുള്ള ശ്രമമുണ്ടായിരുന്നോ എന്ന ദിശയിലാണ് പൊലീസ് അന്വേഷണം. അതേസമയം, സോനയെ ഭർത്താവ് അപകടപ്പെടുത്തിയതാണെന്ന ആരോപണവുമായി കുടുംബം രംഗത്തുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button