നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍’ കെസി വേണുഗോപാലിന്റെ പാര്‍ലമെന്ററി പ്രസംഗങ്ങളുടെ സമാഹാരം വായനക്കാരിലേക്ക്

നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍’ കെസി വേണുഗോപാലിന്റെ പാര്‍ലമെന്ററി പ്രസംഗങ്ങളുടെ സമാഹാരം വായനക്കാരിലേക്ക്

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്.

‘നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം കെസി വേണുഗോപാലിന്റെ ദീര്‍ഘകാലത്തെ പാര്‍ലമെന്ററി ജീവിതത്തിലെ ശ്രദ്ധേയമായ പ്രസംഗങ്ങളുടെ സമാഹാരമാണ്. ഡിസി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം കേരള നിയമസഭയിലും രാജ്യസഭയിലും ലോക്‌സഭയിലും അദ്ദേഹം നടത്തിയ തിരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്.

കേരളത്തെ നടുക്കിയ സുനാമി ദുരന്തം മുതല്‍ തൊഴിലില്ലായ്മ, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍, നഴ്‌സുമാരുടെയും വിദ്യാര്‍ത്ഥികളുടെയും അവകാശങ്ങള്‍ തുടങ്ങി സമകാലിക ഇന്ത്യ നേരിടുന്ന വിവിധ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ നിലപാടുകള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *