V. D. Satheesanയുടെ ആദ്യ മന്ത്രിസഭാ യോഗം; സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍

Thiruvananthapuram: തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളിൽ രണ്ടെണ്ണം നടപ്പാക്കിയതായി മുഖ്യമന്ത്രി V. D. Satheesan അറിയിച്ചു. ആദ്യ മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
Kerala State Road Transport Corporation ബസുകളിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും അറിയിച്ചു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു വകുപ്പ് രൂപീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ASHA workersയുടെ ഓണറേറിയം ആദ്യഘട്ടമായി 3,000 രൂപ വർദ്ധിപ്പിച്ചു. അങ്കണവാടി ജീവനക്കാർ, പാചകത്തൊഴിലാളികൾ, പ്രീപ്രൈമറി അധ്യാപകർ, ആയമാർ എന്നിവരുടെ വേതനം 1,000 രൂപ വീതം കൂട്ടാനും തീരുമാനമായി.
Alappuzhaയിലെ നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദിക്കപ്പെട്ട സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
G. Sudhakaran പ്രോട്ടേം സ്പീക്കറാകും. മേയ് 21ന് നിയമസഭാ സമ്മേളനം വിളിച്ചുചേരാൻ ഗവർണറോട് ശുപാർശ ചെയ്തതായും 22ന് സ്പീക്കർ തിരഞ്ഞെടുപ്പിനായി പ്രത്യേക സമ്മേളനം നടക്കുമെന്നും അറിയിച്ചു. 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും.
Jaiju Babuയെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.



