V. D. Satheesan ധനകാര്യത്തിലേക്ക്, Ramesh Chennithala ആഭ്യന്തരത്തിലേക്ക്; യുഡിഎഫ് മന്ത്രിസഭ പട്ടിക ഗവർണർക്ക്

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ മന്ത്രിമാരുടെ അന്തിമ പട്ടിക ഗവർണർക്ക് കൈമാറി. ചില മന്ത്രിമാരുടെ കാര്യത്തിൽ തർക്കങ്ങൾ നിലനിന്നിരുന്നെങ്കിലും അവ പരിഹരിച്ച് അഞ്ചരയോടെ വിഡി സതീശൻ ലോക്ഭവനിൽ എത്തുകയായിരുന്നു. നാളെ രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞ. വി.ടി ബൽറാമിനെയും ചാണ്ടി ഉമ്മനെയും മന്ത്രി സഭയിൽ ഉൾപ്പെടുത്തിയില്ല.
കോൺഗ്രസ് മന്ത്രിമാർ
മുഖ്യമന്ത്രി വി ഡി സതീശൻ- ധനകാര്യവകുപ്പും തുറമുഖ വകുപ്പും
രമേശ് ചെന്നിത്തല- ആഭ്യന്തരവും വിജിലൻസും
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്- റവന്യു വകുപ്പ്
മുതിർന്ന നേതാവ് കെ മുരളീധരൻ- വൈദ്യുതി വകുപ്പ്
പി സി വിഷ്ണു നാഥ്- ടൂറിസം സാംസ്കാരികം
എപി അനിൽകുമാർ- ആരോഗ്യം
സിപി ജോൺ- ഗതാഗത വകുപ്പ്
ക്യാബിനറ്റ്- കെഎ തുളസി
ഒജെ ജനീഷ്- യുവജനക്ഷേമം
ടി സിദ്ദീഖ്- വനം വകുപ്പ്
ബിന്ദുകൃഷ്ണ- വനിതാ ശിശു ക്ഷേമ വകുപ്പ്
എംലിജു- എക്സൈസ്- സഹകരണം



