കൊടും വേനലിലും ഇരുട്ടടി; അവനവഞ്ചേരി സെക്ഷനിൽ അപ്രഖ്യാപിത പവർകട്ട് പതിവെന്ന് പരാതി

തിരുവനന്തപുരം: കൊടും വേനലിലും തുടർച്ചയായ വൈദ്യുതി മുടക്കത്തെ തുടർന്ന് അവനവഞ്ചേരി കെഎസ്ഇബി സെക്ഷൻ പരിധിയിൽ പൊതുജനങ്ങൾ ദുരിതത്തിലാണെന്ന് പരാതി. അപ്രഖ്യാപിത പവർകട്ടുകൾ പതിവായതോടെ വലിയകുന്ന്, ശീവേലി കോണം തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.വിളിച്ചാൽ പോലും ഓഫീസിൽ നിന്ന് ഫോൺ എടുക്കുന്നില്ലെന്നും, ഫോൺ എടുത്ത് മാറ്റിവയ്ക്കുന്നതാണ് ചില ഉദ്യോഗസ്ഥരുടെ പതിവ് നടപടിയെന്നുമാണ് നാട്ടുകാരുടെ ആരോപണം. വൈദ്യുതി മുടക്കത്തെക്കുറിച്ച് നിരന്തരം ബന്ധപ്പെട്ടാൽ മാത്രമേ പ്രതികരണം ലഭിക്കുന്നുള്ളുവെന്നും പ്രദേശവാസികൾ പറയുന്നു.സ്ഥിരമായി ഉണ്ടാകുന്ന വൈദ്യുതി തടസ്സം ജനജീവിതത്തെ സാരമായി ബാധിക്കുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ ഉന്നത അധികാരികളെ സമീപിക്കാൻ നാട്ടുകാർ ഒരുങ്ങുകയാണ്.അതേസമയം, വിഷയത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. കെഎസ്ഇബി അധികൃതർ പ്രശ്നത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *