സഞ്ജുവിന് മുൻപ് രാജസ്ഥാൻ വിടാൻ ഈ താരം, അടുത്ത സീസണിൽ അവനും ഉണ്ടാവില്ല

ഐപിഎൽ 2025 സീസണിന് പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ടീം വിടാനൊരുങ്ങുകയാണെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്ത സീസണിൽ താരത്തെ ടീമിൽ എത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ശ്രമിക്കുന്നതായാണ് വിവരം. ഇതിനായി രവിചന്ദ്രൻ അശ്വിനെയും ശിവം ദുബെയും രാജസ്ഥാന് നൽകി സഞ്ജുവിനെ ചെന്നൈയിൽ എത്തിക്കാനാണ് സിഎസ്കെ മാനേജ്മെന്റ് ആലോചിക്കുന്നത്. എന്നാൽ‌ ഇക്കാര്യങ്ങളിൽ ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. അതേസമയം തന്നെ സഞ്ജുവിന് മുൻപ് രാജസ്ഥാൻ റോയൽസിലെ മറ്റൊരു താരം ടീം മാറാൻ ഒരുങ്ങുകയാണെന്ന തരത്തിലും റിപ്പോർട്ട് വരുന്നുണ്ട്.

ആർആർ ടീമിലെ വിക്കറ്റ് കീപ്പർ ബാറ്ററായ ധ്രുവ് ജുറൽ അടുത്ത സീസണിൽ മറ്റൊരു ടീമിലേക്ക് മാറാൻ ഒരുങ്ങുകയാണെന്നാണ് വിവരം.ജുറൽ അടുത്ത ഐപിഎൽ സീസണിൽ രാജസ്ഥാനൊപ്പം ഉണ്ടായേക്കില്ല എന്നാണ് സൂചനകൾ. കഴിഞ്ഞ സീസണിൽ‌ 14 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് ടീമിൽ നിലനിർത്തിയ താരമായിരുന്നു ധ്രുവ് ജുറൽ. 20ലക്ഷത്തിൽ രാജസ്ഥാനിൽ കളിച്ചുതുടങ്ങിയ ജുറൽ 14 കോടി രൂപ മൂല്യമുളള താരമായി മാറിയത് വളരെ പെട്ടെന്നായിരുന്നു.‌

എന്നാൽ‌ രാജസ്ഥാൻ മാനേജ്മെന്റ് താരത്തിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ ജുറലിന് കഴിഞ്ഞിരുന്നില്ല. നിർണായക മത്സരങ്ങളിൽ ടീമിനെ വിജയത്തിൽ എത്തിക്കാൻ യുവതാരത്തിന് സാധിച്ചില്ല. ഫിനിഷിങ്ങിൽ മികവ് കാണിക്കാത്തതിൽ ആരാധകരിൽ നിന്നും വലിയ രീതിയിലുളള വിമർശനങ്ങളാണ് താരത്തിന് ലഭിച്ചത്. കഴിഞ്ഞ 14 മത്സരങ്ങളിൽ നിന്ന് 333 റൺസ് ആയിരുന്നു ജുറൽ നേടിയത്. 156 ആയിരുന്നു സ്ട്രൈക്ക്റേറ്റ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *