സോളാർ കൊടുങ്കാറ്റിൽ ഉമ്മൻ ചാണ്ടി സർക്കാറിന് പോറല് പോലും ഏൽക്കാതെ കാത്ത ചങ്കൂറ്റം : ചെന്നിത്തല എന്ന പടനായകനെ മാറ്റി നിർത്താനാകില്ല

തിരുവനന്തപുരം: സോളാർ വിവാദം വന്നതോടെ യുഡിഎഫ് മന്ത്രിസഭയും കോൺഗ്രസ് പാർട്ടിയും ആകെ ആടിയുലഞ്ഞ സമയം… അന്നത്തെ സംഭവങ്ങൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ മാനസികമായി വേട്ടയാടിയിരുന്ന കാലം.
പാർട്ടിയും സർക്കാരും ഒരുപോലെ പ്രതിരോധത്തിലായി. സംസ്ഥാനത്തു പ്രതിപക്ഷം സോളാർ വിവാദം കത്തിച്ചു. അധികാരത്തിൽ എത്തി രണ്ടര വർഷം കഴിഞ്ഞപ്പോൾ തന്നെ ഇടുത്തി പോലെ ഒരു വിവാദം വന്നത് കോൺഗ്രസിനുള്ളിൽ തന്നെ അമർഷം ശക്തമാക്കിയിരുന്നു. ഒറ്റുകൊടുക്കാൻ കാത്തിരുന്നവർ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചുകൊണ്ട് രംഗത്ത് വന്നു. സ്വന്തം ഗ്രൂപ്പിൽ ഉള്ളവർ പോലും ഉമ്മൻചാണ്ടിയെ തിരിഞ്ഞു കുത്തി. ഉമ്മൻചാണ്ടിയുടെ വലംകൈയായിരുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ജോപ്പനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതോടെ സംസ്ഥാന രാഷ്ട്രീയം ആകെ കലുഷിതമായി.

അന്നത്തെ കെപിസിസി പ്രസിഡണ്ടായിരുന്ന രമേശ് ചെന്നിത്തലയെ സോണിയ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ച് മന്ത്രിസഭയിൽ അംഗമാകാൻ ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രിയായി തന്നെ ചാർജെടുക്കണം എന്നായിരുന്നു നിർദ്ദേശം. അതുവരെ എംഎൽഎയായിരുന്നിട്ടും അധികാരസ്ഥാനങ്ങൾ നിന്നും മാറി സംഘടനാ പ്രവർത്തനങ്ങളും ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന അതിശക്തനായ കെപിസിസി പ്രസിഡണ്ടായിരുന്നു രമേശ് ചെന്നിത്തല. വിവാദങ്ങൾ കെട്ടിടക്കി ഉമ്മൻചാണ്ടി സർക്കാരിനെ സംരക്ഷിക്കണം എന്നായിരുന്നു കോൺഗ്രസ് പ്രസിഡണ്ടായിരുന്നു സോണിയ ഗാന്ധി രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടത്.
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ
മറുപുറത്ത് താക്കോൽ സ്ഥാനം ഉൾപ്പെടെയുള്ള ചോക്ലേറ്റ് വാക്യങ്ങൾ മാധ്യമങ്ങൾ തോന്നും പടി പോലെ നിരത്തിയിരുന്നു. എന്നാൽ കർമ്മോത്സുകനായ രമേശ് ചെന്നിത്തലയ്ക്ക് ഏറ്റെടുക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു.

സോളാർ വിവാദത്തിൽ നിന്നും ഉമ്മൻചാണ്ടിയെയും സർക്കാരിനെയും സംരക്ഷിക്കാൻ മാത്രമായിരുന്നില്ല ജനകീയ സർക്കാരിന്റെ പ്രവർത്തനങ്ങൾ ആഴത്തിൽ മുന്നോട്ടു കൊണ്ടുപോവുക എന്നൊരു ലക്ഷ്യം കൂടി ചെന്നിത്തല സാധ്യമാക്കി. തനിക്ക് കിട്ടിയ രണ്ടര വർഷം കൊണ്ട് കേരളത്തിലെ ഏറ്റവും മികച്ച ആഭ്യന്തരമന്ത്രിയായി രമേശ് ചെന്നിത്തല മാറിയിരുന്നു. സ്വന്തം ഗ്രൂപ്പിലുള്ളവർ പോലും ഉമ്മൻചാണ്ടിയെ ഒളിഞ്ഞും തെളിഞ്ഞും പരസ്യമായും ആക്രമിച്ചപ്പോൾ പരസ്യമായി കൂടെ നിന്ന് സർക്കാരിനും പാർട്ടിക്കും ഉമ്മൻചാണ്ടിക്കും വേണ്ട സംരക്ഷണം ഒരുക്കിയത് രമേശ് ചെന്നിത്തല എന്ന പടനായകൻ ആയിരുന്നു. ഉമ്മൻചാണ്ടി തന്നെ പലരോടും അന്നത്തെ സംഭവങ്ങൾ അയവിറക്കിയിട്ടുണ്ട്.

എന്റെ കൂടെ നിന്ന് പിന്തുണച്ച ഒരേയൊരു നേതാവ് രമേശ് ചെന്നിത്തലയായിരുന്നു എന്ന് അടുപ്പമുള്ളവരോട് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മരിക്കുന്നതുവരെ അദ്ദേഹത്തിന് ആ കടപ്പാടും ഉണ്ടായിരുന്നു. അധികാര സ്ഥാനങ്ങളുടെ പിറകെ പോകാത്ത, കെപിസിസി പ്രസിഡണ്ട് ആയിരുന്നിട്ടും മുഖ്യമന്ത്രിസ്ഥാനം വേണ്ടെന്നുവച്ച തഴക്കവും ഭരണപരിചയവും ഉള്ള രമേശ് ചെന്നിത്തല എന്ന ധീരനായ നേതാവിന്റെ കരുത്ത് കോൺഗ്രസ് പാർട്ടിക്കും ജനങ്ങൾക്കും നന്നായി അറിയാം. അതുകൊണ്ടാണ് പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാം രമേശ് ചെന്നിത്തല എന്ന പടനായകനെ രാജ്യത്തിന്റെ പല ഭാഗത്തും ചുമതലകൾ നൽകി കോൺഗ്രസ് പാർട്ടി അയക്കുന്നത്. ഈ കർമ്മോത്സുകനായ നേതാവാണ് ഇനി അടുത്ത അഞ്ചുവർഷം കേരളം ഭരിക്കേണ്ടത്. പിണറായി സർക്കാരിന്റെ കാടത്തങ്ങളിൽ നഷ്ടപ്പെട്ടുപോയ പാർട്ടി പ്രവർത്തകരുടെ അഭിമാന ബോധം തിരിച്ചുപിടിക്കാൻ രമേശ് ചെന്നിത്തലയെ പോലെ ഒരു മുഖ്യമന്ത്രി വരണമെന്ന് തന്നെയാണ് പാർട്ടി പ്രവർത്തകരുടെയും ആഗ്രഹം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *