കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സമാനതകളില്ലാത്ത സംഭവമായിരുന്നു പാലക്കാട് നെന്മാറയില റഹ്മാൻ-സജിത പ്രണയകഥ

10 വർഷത്തിലേറെക്കാലം കാമുകിയെ സ്വന്തം വീടിനുള്ളിലെ ഒരു ചെറിയ മുറിയിൽ ആരുമറിയാതെ ഒളിപ്പിച്ച റഹ്മാന്റെയും അതിനു തയ്യാറായ സജിതയുടെയും ജീവിതം കഒരേസമയം അത്ഭുതപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്യുന്നതാണ്.

പാലക്കാട് അയലൂർ സ്വദേശിയായ സാജിതയെ 2010 ഫെബ്രുവരിയിലാണ് കാണാതാകുന്നത്. അന്ന് സജിതയ്ക്ക് 18 വയസ്സും അയൽവാസിയായ റഹ്മാന് 24 വയസ്സുമായിരുന്നു പ്രായം. ഇവർ തമ്മിലുള്ള പ്രണയം വീട്ടുകാർ അംഗീകരിക്കില്ല എന്ന ഭയത്താൽ സജിത സ്വന്തം വീടുവിട്ട് റഹ്മാന്റെ അരികിലേക്ക് ഇറങ്ങിവരികയായിരുന്നു.

സാജിതയെ കാണാതായതോടെ വീട്ടുകാർ പോലീസിൽ അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.വർഷങ്ങൾ അന്വേഷിച്ചിട്ടും സജിതയെ കണ്ടെത്താൻ കഴിയാതെ ബന്ധുക്കളും പോലീസും അന്വേഷണം അവസാനിപ്പിച്ചു.

യഥാർത്ഥത്തിൽ സജിത ചെന്നുകയറിയത് സ്വന്തം വീടിന്റെ വെറും 500 മീറ്റർ മാത്രം അകലെയായിരുന്ന റഹ്മാന്റെ വീട്ടിലേക്കാണ്. റഹ്മാനും മാതാപിതാക്കളും സഹോദരിയും താമസിക്കുമ്പോഴായിരുന്നു ഈ രഹസ്യവാസം.

റഹ്മാൻ തന്റെ മുറി പുറത്തുനിന്ന് പൂട്ടുകയും ആരും അകത്തേക്ക് വരാതിരിക്കാൻ പെരുമാറ്റങ്ങളിൽ ചില പ്രത്യേക രീതികൾ പിന്തുടരുകയും ചെയ്തു. മുറിയിലേക്ക് ആരെയും പ്രവേശിക്കാൻ റഹ്മാൻ അനുവദിച്ചിരുന്നില്ല.

പകൽ സമയങ്ങളിൽ മുറിക്കുള്ളിൽ തന്നെ കഴിയുന്ന സജിത ഹെഡ്‌സെറ്റ് ഉപയോഗിച്ച് ടിവി കണ്ടും നടന്നും സമയം ചെലവഴിച്ചു. രാത്രികാലങ്ങളിൽ ആളൊഴിഞ്ഞ സമയത്ത് മാത്രം മുറിയിൽ നിന്ന് പുറത്തിറങ്ങി ശുചിമുറി ഉപയോഗിക്കുകയും ചെറിയ തോതിൽ പുറത്തിറങ്ങി നടക്കുകയും ചെയ്തു. തനിക്ക് കിട്ടുന്ന ഭക്ഷണത്തിന്റെ പകുതി റഹ്മാൻ സജിതയ്ക്ക് നൽകി. ചെറിയ അസുഖങ്ങൾ വരുമ്പോൾ മരുന്നുകൾ എത്തിച്ചുകൊടുത്തു.

പതിനൊന്ന് വർഷത്തോളം നീണ്ട ഈ രഹസ്യജീവിതത്തിന് വിരാമമായത് 2021 മാർച്ചിലാണ്. കുടുംബവുമായുള്ള ചെറിയ തർക്കങ്ങളെ തുടർന്ന് റഹ്മാൻ വീടുവിട്ടിറങ്ങുകയും സജിതയുമായി ചേർന്ന് വിത്തനശേരിയിൽ മറ്റൊരു വാടകവീട്ടിലേക്ക് താമസം മാറുകയും ചെയ്തു.

റഹ്മാനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ നെന്മാറ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ റഹ്മാനെയും സജിതയെയും കണ്ടെത്തുകയായിരുന്നു. ഇരുവരും ജീവിച്ചിരിപ്പുണ്ടെന്നും ഒപ്പമുണ്ടെന്നും അറിഞ്ഞതോടെ നാട്ടുകാരും പോലീസും ഒരുപോലെ അമ്പരന്നു.

പ്രായപൂർത്തിയായ വ്യക്തികൾ സ്വന്തം ഇഷ്ടപ്രകാരം ഒന്നിച്ചുകൂടിയതും പരിഗണിച്ച് പോലീസ് ഇവരെ കോടതിയിൽ ഹാജരാക്കി. സജിതയ്ക്ക് തന്റെ ഇഷ്ടപ്രകാരം റഹ്മാനോടൊപ്പം പോകാൻ കോടതി അനുവാദം നൽകി. തുടർന്ന് ഇരുവരും നിയമപരമായി വിവാഹിതരായി പുതിയൊരു ജീവിതത്തിലേക്ക് കടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button