സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ടയർ പൊട്ടി നിയന്ത്രണം വിട്ടു, വൻ ദുരന്തം ഒഴിവായി

മലപ്പുറം: സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ മലപ്പുറം കോയിച്ചനയിൽ ദേശീയപാത 66-ലായിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്.

തൃക്കരിപ്പൂർ മണ്ഡലത്തിൽനിന്ന് സ്വന്തം നാടായ ചെത്തല്ലൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന സന്ദീപ് വാര്യരും ഒപ്പമുണ്ടായിരുന്നവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ എംഎൽഎ സഞ്ചരിച്ച കാർ ഏറെക്കുറെ തകർന്ന നിലയിലാണ്.

എംഎൽഎയുടെ കാറിന് തൊട്ടുപിന്നാലെ വന്ന മറ്റ് രണ്ട് കാറുകളും അപകടത്തിൽ കൂട്ടിയിടിച്ചു. ഈ വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button