ബിജെപി സംസ്ഥാന നേതൃത്വത്തില്‍ കലഹം തുടരുന്നു

തിരുവന്തപുരം:ബിജെപി സംസ്ഥാന നേതൃത്വത്തില്‍ കലഹം തുടരുന്നു. കെ.സുരേന്ദ്രനെയും വി. മുരളീധരനെയും കോര്‍ കമ്മിറ്റി യോഗത്തിലും സംസ്ഥാന കമ്മിറ്റി യോഗത്തിലും നേതൃത്വം ക്ഷണിച്ചില്ല. സുരേന്ദ്രന്‍ അനുകൂല നേതാക്കള്‍ കോര്‍ കമ്മിറ്റി യോഗത്തില്‍ പ്രതിഷേധം പരസ്യമാക്കി. സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള യോഗം തീരുമാനമാകാതെ പിരിഞ്ഞു. തൃശ്ശൂരില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലേക്ക് മുന്‍ പ്രസിഡന്റുമാരെ ക്ഷണിക്കാതിരുന്നതിന് പിന്നാലെ കോര്‍ കമ്മിറ്റി യോഗത്തിലും ഇവരെ ഒഴിവാക്കി. അതാണ് ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ വലിയ കലഹമായി മാറിയത്.

മുന്‍ സംസ്ഥാന പ്രസിഡണ്ട് മാരായ കെ. സുരേന്ദ്രന്‍ വി. മുരളീധരന്‍ സി. കെ പത്മനാഭന്‍ എന്നിവരെയാണ് സംസ്ഥാന കമ്മിറ്റിക്ക് പുറമേ കോര്‍ കമ്മിറ്റി യോഗത്തില്‍ നിന്നും ഒഴിവാക്കിയത്. സംസ്ഥാന സഹഭാരവാഹികളെ തീരുമാനിക്കുന്ന യോഗത്തില്‍ നിന്നും മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയതില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

സുരേന്ദ്രന്‍ പക്ഷക്കാരനായ സി കൃഷ്ണകുമാറാണ് രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനെതിരെ തുറന്നടിച്ചത്. വിമര്‍ശനം കടുത്തതോടെ പുനഃസംഘടന ഒഴിവാക്കി കോര്‍ കമ്മിറ്റി യോഗം പിരിഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്ത ശേഷം സംസ്ഥാനത്തെ പ്രധാന നേതാക്കളെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അടുപ്പിപ്പിക്കാറില്ലെന്ന വിമര്‍ശനം മുതിര്‍ന്ന നേതാക്കള്‍ക്ക് തന്നെ ഉണ്ട്.

ഐടി സെല്ലിന്റെയും സംസ്ഥാന ഓഫീസിന്റെയും ചുമതലകളില്‍ നിന്ന് സുരേന്ദ്രന്‍ വി. മുരളീധരന്‍ വിഭാഗക്കാരെ നേരത്തെ തന്നെ രാജീവ് ചന്ദ്രശേഖര്‍ മാറ്റിയിരുന്നു. ഇരുവരുമായി അടുപ്പം പുലര്‍ത്തിയിരുന്ന നേതാക്കളില്‍ പലരും രാജീവ് ചന്ദ്രശേഖരനൊപ്പം ചേരുകയും, ചിലരെ ഒപ്പം നിര്‍ത്തുകയും ചെയ്തു. സംസ്ഥാനത്ത് കാലങ്ങളായി പ്രവര്‍ത്തിക്കുന്ന നേതാക്കളെ ഒഴിവാക്കുന്നതില്‍ ആര്‍എസ്എസിനും അതിപ്തിയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button