അഭിമാനം മാത്രം; വിവാദങ്ങള്‍ക്കിടയില്‍ പൃഥ്വിരാജിനെ ചേര്‍ത്ത് നിര്‍ത്തി സുപ്രിയ

എംപുരാന്‍ വിവാദങ്ങള്‍ കത്തി നില്‍ക്കേ സംവിധായകന്‍ പൃഥ്വിരാജിന് പിന്തുണയുമായി ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോന്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സുപ്രിയ പിന്തുണ അറിയിച്ചിരിക്കുന്നത്. എംപുരാന്റെ ആഗോള കളക്ഷന്‍ 200 കോടിയിലെത്തിയെന്ന പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് അവര്‍ പൃഥ്വിരാജിന് പിന്തുണയുമായെത്തിയത്.

പൃഥ്വിരാജ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നാണ് അദ്ദേഹത്തെ പരാമര്‍ശിച്ചു കൊണ്ട് സുപ്രിയ എഴുതിയിരിക്കുന്നത്. പൃഥ്വിയെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നുവെന്നും അവര്‍ കുറിച്ചു. പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനും താരത്തിന് പിന്തുണയുമായി എത്തിയിരുന്നു.

തുടര്‍ന്ന് മല്ലികയ്ക്കും സുപ്രിയയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ എത്തിയിരുന്നു. സുപ്രിയ അര്‍ബന്‍ നക്‌സലാണെന്നും ആ അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടതെന്നുമായിരുന്നു ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഈ പരാമര്‍ശത്തിനെതിരെ കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളടക്കം രംഗത്തത്തിയിരുന്നു. അതേസമയം എംപുരാന്റെ റീ എഡിറ്റഡ് പതിപ്പ് ഉടന്‍ തിയറ്ററുകളിലെത്തും.

പുതിയ പതിപ്പില്‍ രണ്ടു മിനിട്ട് എട്ടു സെക്കന്റ് ഭാഗങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. പ്രധാന വില്ലന്റെ ബജ്രംഗി എന്ന പേര് ബല്‍ദേവ് എന്നാക്കുകയും എന്‍ഐഎയുമായി ബന്ധപ്പെട്ട പരമാര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്തതായി സെന്‍സര്‍ രേഖയില്‍ വ്യക്തമാക്കുന്നു. നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയുടെ പേരും ഐആര്‍എസ് ഉദ്യോഗസ്ഥനായ ജ്യോതിസ് മോഹന്റെ പേരും ഒഴിവാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *