സുകുമാരൻ നായരുടെ കടുത്ത വിമർശനം: “പണ്ട് കാത്തുനിന്നവർ ഇപ്പോൾ നിലപാട് മാറ്റി, സതീശൻ അഹങ്കാരിയാണ്”

കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശൻനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ കടുത്ത വിമർശനം ഉന്നയിച്ചു. പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ബജറ്റ് സമ്മേളനത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് വിമർശനം ഉയർന്നത്. സാമുദായിക നേതാക്കളുടെ “തിണ്ണ നിരങ്ങാൻ പോകില്ല” എന്ന വി ഡി സതീശന്റെ മുൻ പ്രസ്താവന വീണ്ടും ചൂണ്ടിക്കാട്ടിയാണ് സുകുമാരൻ നായർ പ്രതികരിച്ചത്.
“സതീശൻ വിചാരിച്ചാൽ ഒന്നും ചെയ്യാൻ സാധിക്കില്ല. എൻഎസ്എസ് വിചാരിച്ചാൽ പലതും സാധിക്കും. മുഖ്യമന്ത്രിയെ കാണാൻ രണ്ടുതവണ അനുമതി തേടിയിട്ടും നൽകിയില്ല. സതീശൻ അഹങ്കാരിയാണ്,” എന്ന് സുകുമാരൻ നായർ പറഞ്ഞു.
മുമ്പ് പലതവണ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയിട്ടും പിന്നീട് നിലപാട് മാറിയതായി അദ്ദേഹം ആരോപിച്ചു. സാമുദായിക നേതാക്കളുടെ വിഷയത്തിൽ നടത്തിയ പരാമർശങ്ങളാണ് നിലവിലെ പ്രതികരണത്തിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ കാലങ്ങളിലും സുകുമാരൻ നായർ വി ഡി സതീശനെതിരെ സമാനമായ കടുത്ത വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്.



