തലസ്ഥാനത്ത് ഷൂട്ടിങ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ പരിശോധന; ഡിഷ്ണറിയുടെ രൂപത്തിലുള്ള ബോക്സിൽ നിന്ന് കഞ്ചാവ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിനിമ ഷൂട്ടിംഗ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ നിന്നും കഞ്ചാവ് പിടിച്ചു. ഫൈറ്റിംഗ് മാസ്റ്റർ മഹേശ്വരനിൽ നിന്നാണ് സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കഞ്ചാവ് പിടികൂടിയത്. ‘ബേബി ഗേൾ’ എന്ന സിനിമയുടെ അണിയറ പ്രവർത്തകർ താമസിച്ചിരുന്ന ഹോട്ടലിലാണ് പരിഗോധന നടന്നത്. സ്റ്റണ്ട് മാസ്റ്ററില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയതെന്ന് എക്സൈസ് സംഘം അറിയിച്ചു. ഒരു ഇംഗ്ലീഷ് ഡിഷ്ണറിയുടെ രൂപത്തിലുള്ള ബോക്സിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. 16 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.

ഡിക്ഷണറി’ എന്ന് എഴുതിയ പുസ്തക രൂപത്തിലുള്ള പ്രത്യേക പെട്ടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ആണ് പരിശോധന നടത്തിയത്.

ആശമാരുടേത് ബിജെപി സ്‌പോണ്‍സേഡ് സമരം; എംവി ജയരാജന്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *