ഡിജിപിയായി എസ്. ശ്രീജിത്ത്? ചീഫ് സെക്രട്ടറിയുടെ ശുപാർശ; മുഖ്യമന്ത്രിയുടെ തീരുമാനത്തിനായി ഫയൽ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി എസ്. ശ്രീജിത്തിനെ നിയമിക്കണമെന്ന് ശുപാർശ നൽകി ചീഫ് സെക്രട്ടറി. ഫയൽ നിലവിൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി വിട്ടിരിക്കുകയാണ്.

നിലവിലെ സാഹചര്യത്തിൽ എം.ആർ. അജിത് കുമാർ സസ്പെൻഷനിലായതിനാൽ അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കേണ്ട സാഹചര്യമാണുള്ളത്. 1996 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരായ എസ്. ശ്രീജിത്തിനെയും വിജയ് സാക്കറെയെയും കഴിഞ്ഞ ഡിസംബറിൽ ചേർന്ന സ്‌ക്രീനിംഗ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.

ഈ മാസം 30-ന് ഫയർഫോഴ്‌സ് മേധാവി നിധിൻ അഗർവാൾ വിരമിക്കുന്നതോടെ ഒഴിവാകുന്ന തസ്തികയിലേക്കാണ് പുതിയ നിയമനം നടത്തേണ്ടത്. മുഖ്യമന്ത്രിയുടെ അന്തിമ തീരുമാനത്തിനുശേഷമായിരിക്കും നിയമനത്തിൽ വ്യക്തത വരിക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button