വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണം; ‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകാൻ പാടില്ല’: ഉപരാഷ്ട്രപതി

ആലപ്പുഴ: കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. ആലപ്പുഴയിൽ നടന്ന പരിപാടിയിലാണ് ഉപരാഷ്ട്രപതിയു‌ടെ ഉപദേശം. നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാർ ആകാൻ പാടില്ലെന്നും പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ നഗരങ്ങളിൽ വെള്ളപ്പൊക്കം പതിവാകുകയാണ്. നദികളിലെ ജലസംഭരണ ശേഷി കുറയുന്നതാണ് ഇതിന് കാരണം. കൃത്യമായ ഇടവേളകളിൽ കേരളത്തിലെ നദികളിൽ മണൽ നീക്കം നടക്കുന്നില്ല. നമ്മുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറത്തെ മഴയാണ് ഇപ്പോൾ പെയ്യുന്നത്. നദികളിലെ ആഴം കൂട്ടിയില്ലെങ്കിൽ വെള്ളം എങ്ങോട്ട് ഒഴുകിപ്പോകും? നദികളുടെ ആഴം കൂട്ടേണ്ട എന്ന് വാദിക്കുന്നവരോട് വെള്ളം എങ്ങോട്ട് ഒഴുകിപ്പോകും എന്ന് ചോദിക്കണം. കോടതികളാണ് തടസ്സമെങ്കിൽ കോടതികളെ കാര്യം ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നത്ത് പത്മനാഭനും ആണ് കേരളത്തിൻ്റെ ഏറ്റവും വലിയ സംഭാവനകൾ എന്നും ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. ആദിശങ്കരൻ ഇല്ലായിരുന്നെങ്കിൽ ഇന്നത്തെ ഐക്യ ഇന്ത്യ ഉണ്ടാകുമായിരുന്നില്ല. ശ്രീനാരായണഗുരു ഇല്ലായിരുന്നെങ്കിൽ നമുക്കിടയിൽ സമത്വം ഉണ്ടാകുമായിരുന്നില്ലെന്നും എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച ആളാണ് മന്നത്ത് പത്മനാഭൻ എന്നും സി പി രാധാകൃഷ്ണൻ പ്രസം​ഗത്തിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button