രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ; വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കളും പൊലീസ് വാഹനത്തിൽ

ന്യൂഡൽഹി : ജന്തർ മന്ദറിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ രാഹുൽ ഗാന്ധി പൊലീസ് കസ്റ്റഡിയിൽ. രാഹുലിനെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്ത പൊലീസ് വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റിയത്. റോഡിൽ കടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെയും കസ്റ്റഡിയിൽ എടുത്തു. പ്രതിഷേധത്തിനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരെ യും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേരള ഹൗസിൽ നിന്ന് നടന്നാണ് സതീശൻ പ്രതിഷേധത്തിനെത്തിയത്.

പൊലീസ് വാഹന തടയാൻ പ്രവർത്തകർ ശ്രമിച്ചു. പൊലീസ് വാഹനത്തിന് മുകളിലും പ്രവർത്തകർകയറി. ബസ് തടഞ്ഞതിനെ തുടർന്ന് പുറത്തിറങ്ങിയ പ്രിയങ്ക റോഡിൽ കിടന്ന് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് , എൻ.ഐ.എസ്.യു.ഐ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് സ്ഥലത്ത് നിന്ന് നീക്കൻ ശ്രമിച്ചത് വൻ സംഘർഷത്തിന് ഇടയാക്കി. ജന്തർ മന്ദറിലേക്കുള്ള വഴിയിൽ ബസുകൾ നിരത്തിയിട്ട് ഡൽഹി പൊലീസ് നേരത്തെ പ്രതിഷേധം തടഞ്ഞിരുന്നു.

അർദ്ധ സൈനിക വിഭാഗങ്ങളെ ഉൾപ്പെടെ വിന്യസിച്ച് വൻ സുരക്ഷാ സന്നാഹങ്ങളാണ് പ്രദേശത്ത് ഒരുക്കിയിരുന്നത്.നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുമായി കൂടിക്കാഴ്ച നടത്തുന്നതിന് എട്ടുമണിക്കൂർ നീണ്ട ധർണയ്ക്ക് ശേഷമാണ് രാഹുൽ പ്രതിപക്ഷ എം.പിമാർക്കൊപ്പം ജന്തർ മന്തറിൽ കുത്തിയിരുപ്പ് സമരത്തിലേക്ക് കടന്നത്. മല്ലികാർജുൻ ഖാർഗെ വിളിച്ച ഭക്ഷണ വിരുന്നിന് എത്തിയ പ്രതിപക്ഷ എംപിമാർ ഉച്ചഭക്ഷണം ഒരുക്കിയ സാഗർ രത്ന ഹോട്ടലിൽ നിന്ന് ഒരുമിച്ച് ബസിൽ കയറി ജന്തർ മന്തറിലേക്ക് തിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കാണാൻ പ്രതിപക്ഷ എംപിമാർ ആഗ്രഹിച്ചിരുന്നെങ്കിലും അതിന് അനുമതി ലഭിച്ചില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ എംപിമാർ ജന്തർ മന്തറിലേക്ക് പോകുകയാമെന്നും പ്രതിഷേധിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് എത്താൻ തങ്ങളെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button