അൻവറിന്റെ മൊട്ടയടിക്കൽ പ്രസ്താവനക്കെതിരെ പ്രതിഷേധം; ‘ഫ്രീക്ക് ലുക്ക്’ വിവാദമാക്കി മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ

pv anvar

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് P. V. Anvar നടത്തിയ മൊട്ടയടിക്കൽ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി ‘മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ’ രംഗത്തെത്തി. ബേപ്പൂരിൽ തോറ്റാൽ തല മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് കിഡ്‌സൺ കോർണർ മുതൽ മിഠായി തെരുവ് വഴി റെയിൽവേ സ്റ്റേഷൻ വരെ നടക്കുമെന്ന അൻവറിന്റെ പരാമർശം രാഷ്ട്രീയപരമായ മറുപടിയല്ലെന്നും സംഘടന അഭിപ്രായപ്പെട്ടു.

തല മൊട്ടയടിക്കുന്നതിനെ ഒരു ദുരന്തമായി ചിത്രീകരിക്കുന്നതോട് യോജിക്കാനാവില്ലെന്ന് സംഘടനയുടെ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മൊട്ടയടിച്ച് കമ്മലിട്ട് നടക്കുന്നത് ഇന്നത്തെ കാലത്ത് ഒരു “ഫ്രീക്ക് ലുക്ക്” മാത്രമാണെന്നും, യഥാർത്ഥ ധൈര്യം കാണിക്കേണ്ടത് പകുതി മൊട്ടയടിച്ച രൂപത്തിൽ നടക്കുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം അംഗങ്ങളുള്ള സംഘടനയിൽ കർഷകർ മുതൽ പൈലറ്റുമാർ വരെ ഉൾപ്പെടുന്നുവെന്നും, തല മൊട്ടയടിക്കൽ അഭിമാനമായി കാണുന്നവരാണ് ഇവരെന്നും സജീഷ് കൂട്ടിച്ചേർത്തു. പൊതുസ്ഥലങ്ങളിൽ ആത്മവിശ്വാസത്തോടെ മൊട്ടയടിച്ച് നടക്കുന്നവരെ കാണാനാകുന്നതും ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബേപ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ P. A. Mohammed Riyas പരാജയപ്പെട്ടാൽ മൊട്ടയടിക്കാൻ തയ്യാറാണോയെന്ന് അൻവർ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. കമ്മലിടേണ്ടതില്ലെന്നും മൊട്ടയടിച്ചാൽ മതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *