കർണാടകത്തിലേക്കും രാഷ്ട്രീയ ചുവടുവെപ്പ്; ബംഗളൂരു ജിബിഎ തെരഞ്ഞെടുപ്പിന് ഒരുങ്ങി വിജയിയുടെ ടിവികെ

ബംഗളൂരു: തമിഴ്‌നാട്ടിലെ ശ്രദ്ധേയ വിജയത്തിന് പിന്നാലെ നടൻ വിജയ്യുടെ തമിഴക വെട്രി കഴകം കർണാടക രാഷ്ട്രീയത്തിലേക്കും ചുവടുറപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ബംഗളൂരുവിലെ ജിബിഎ (GBA) തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി നീക്കങ്ങൾ ആരംഭിച്ചെന്നാണ് പുറത്തുവരുന്ന വിവരം.

തമിഴ്‌നാട്ടിൽ നേടിയ രാഷ്ട്രീയ നേട്ടങ്ങൾക്ക് ശേഷം അയൽ സംസ്ഥാനങ്ങളിലേക്കും പാർട്ടിയുടെ സ്വാധീനം വ്യാപിപ്പിക്കാനാണ് ടിവികെ നേതൃത്വത്തിന്റെ ശ്രമം. ബംഗളൂരു നഗരത്തിലെ 369 വാർഡുകളിൽ കുറഞ്ഞത് 50 സീറ്റുകളിലെങ്കിലും വിജയിക്കാൻ കഴിയുമെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ.

തമിഴ് സംസാരിക്കുന്നവർ കൂടുതലായി താമസിക്കുന്ന മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാർട്ടിയുടെ തീരുമാനം. നടൻ എന്ന നിലയിൽ വിജയിക്കുള്ള വലിയ ആരാധക പിന്തുണ വോട്ടുകളാക്കി മാറ്റാൻ കഴിയുമെന്ന ആത്മവിശ്വാസവും നേതൃത്വത്തിനുണ്ട്.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അധികാരത്തിലെത്തിയ ടിവികെയുടെ ഈ പുതിയ നീക്കം ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ജിബിഎ തെരഞ്ഞെടുപ്പിൽ ടിവികെ മത്സരിക്കുന്നതോടെ കർണാടകത്തിലെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റമുണ്ടാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

പുതിയ തട്ടകത്തിൽ പാർട്ടിക്ക് എത്രത്തോളം സ്വാധീനം ചെലുത്താനാകുമെന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button