ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; രണ്ട് ഉദ്യോഗസ്ഥർ പ്രതിപ്പട്ടികയിൽ!

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ രണ്ട് ഉദ്യോഗസ്ഥരെ പ്രതിചേർത്തു. അഡീഷണൽ സെക്രട്ടറി ഹരി ആർ, ഡെപ്യൂട്ടി സെക്രട്ടറി സതീഷ് പി എന്നിവരെയാണ് കേസിൽ പ്രതിചേർത്തത്. പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമത്തിലെ 7, 13(1)(a), 13(2) എന്നീ മൂന്ന് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസിൽ നടപടി വൈകുന്നതിന്റെ പേരിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി സ‌ർക്കാരിനെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നിർണായക നടപടി.

അരുൺ പ്രതാപ് എന്നയാൾക്ക് ഒന്നാംറാങ്ക് കിട്ടാൻ ബോധപൂർവം മൂല്യനിർണയത്തിൽ പിഴവ് വരുത്തിയെന്നാണ് കണ്ടെത്തൽ. ആസൂത്രണ ബോർഡ് പരീക്ഷയുടെ ഓൺസ്‌ക്രീൻ മാർക്കിംഗ് ചുമതല സതീഷിനും മേൽനോട്ടം ഹരിക്കുമായിരുന്നു ഉണ്ടായിരുന്നത്. 58 മാർക്കിന്റെ ഉത്തരങ്ങൾ അരുൺ എഴുതിയിരുന്നില്ല. പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിലും ഉദ്യോഗസ്ഥരുടെ വീഴ്‌ച കണ്ടെത്തിയിരുന്നു.പരീക്ഷയുടെ മൂല്യനിർണയത്തിൽ 54 മുതൽ 58 വരെയുള്ള മാർക്കിന്റെ ചോദ്യങ്ങൾ പരിശോധിക്കാൻ വിട്ടുപോയതാണ് വലിയ വിവാദത്തിനും പുനഃർമൂല്യനിർണയത്തിനും കാരണമായത്.

ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ച ഉദ്യോഗാർത്ഥി ഇതിൽ അഞ്ച് ചോദ്യങ്ങൾ ഉത്തരമെഴുതാതെ ഒഴിവാക്കിയെന്നും നാല് ചോദ്യത്തിന് പൂർണമല്ലാത്ത ഉത്തരങ്ങളാണ് നൽകിയിരിക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.അതേസമയം, കേരള മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ പുറത്താക്കൽ ശുപാർശക്കെതിരെ നിയമോപദേശം തേടാനൊരുങ്ങുകയാണ് പിഎസ്‌സി ചെയർമാൻ ഡോ. എം ആർ ബൈജു. ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടന പ്രകാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button