സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; പകർച്ച വ്യാധികൾ വർദ്ധിക്കുന്നു

കേരളത്തിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. പാലക്കാട് കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം സ്വദേശിനി മറിയ (62) ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. പനിയെതുടർന്ന് ഇന്നലെ മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

അതേസമയം, തൃശൂർ വടക്കാഞ്ചേരി മംഗലത്ത് ഏഴും നാലും വയസ്സുള്ള രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. അവധി ആഘോഷിക്കാൻ തമിഴ്‌നാട്ടിലെ അമ്മവീട്ടിൽ പോയി മടങ്ങിയെത്തിയ കുട്ടികൾ നിലവിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ പ്രദേശത്ത് ആരോഗ്യപ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങളും പ്രതിരോധ ക്യാമ്പുകളും ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button