വി ഡി സതീശന്റെ സത്യപ്രതിജ്ഞയ്ക്ക് ദേശീയ നേതാക്കൾ; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് അടക്കമുള്ള പ്രമുഖർ ക്ഷണിതാക്കൾ

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ദേശീയ നേതാക്കൾക്കും ക്ഷണം. തിങ്കളാഴ്ച തിരുവനന്തപുരത്തെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം വേദിയാകുന്ന ചടങ്ങിനായാണ് ക്ഷണക്കത്തുകൾ അയച്ചത്.

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർക്കും ക്ഷണം നൽകിയിട്ടുണ്ട്.

ഇതിന് പുറമെ ഉമർ അബ്ദുള്ള, ഹേമന്ത് സോറൻ, സുഖ്‌വീന്ദർ സിങ് സുഖു എന്നിവരും ചടങ്ങിൽ പങ്കെടുക്കുമെന്ന സൂചനയുണ്ട്.

കോൺഗ്രസ് ദേശീയ നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം സി. ജോസഫ് വിജയ് പങ്കെടുക്കുന്ന പ്രധാന അന്തർസംസ്ഥാന രാഷ്ട്രീയ പരിപാടികളിലൊന്നായാണ് ഈ ചടങ്ങിനെ കാണുന്നത്. തിങ്കളാഴ്ച വി ഡി സതീശനൊപ്പം മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിന് വിരാമമിട്ടാണ് യുഡിഎഫ് അധികാരത്തിലെത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button