കുടുംബവഴക്കിനെ തുടർന്ന് കൂട്ടക്കൊല; ഭാര്യയടക്കം ഏഴുപേരെ കൊന്ന് മൃതദേഹങ്ങൾ വിവിധയിടങ്ങളിൽ ഉപേക്ഷിച്ച് മധ്യവയസ്കൻ

ബംഗളൂരു: കുടുംബവഴക്കിന് പിന്നാലെ ഏഴുപേരെ കൊല്ലപ്പെടുത്തിയ മദ്ധ്യവയസ്കൻ പിടിയിൽ. ബംഗളൂരു ശ്രീരാംപുരയിലാണ് ദാരുണസംഭവം നടന്നത്. ഇന്ദുശേഖർ എന്നായാണ് ഭാര്യയെയും അവരുടെ കുടുംബത്തിലെ ആറ് പേരെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
ഇന്ദുശേഖറിന്റെ ഭാര്യ സുനിത, ഭാര്യാമാതാവ് രൂപവതി, ഭാര്യാ സഹോദരന്മാരായ ശിവകുമാർ, ശങ്കർ ഇവരുടെ ഭാര്യന്മാർ (രണ്ടുപേരുടെ പേര് ദിവ്യയെന്നാണ്) , ശങ്കറിന്റെ മകൻ പുനീത് (ഏഴ്) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിൽ പുനീതിന്റെ മൃതദേഹം മാത്രമാണ് ഇതുവരെ പൊലീസിന് കണ്ടെത്താനായത്. മറ്റുള്ളവരുടെ മൃതദേഹങ്ങൾ ബംഗളൂരുവിലെ വിവിധയിടങ്ങളിലും ചിക്കബല്ലാപ്പൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും ഉപേക്ഷിച്ചതായാണ് സംശയിക്കുന്നത്.
വീട്ടിലെ അരകല്ല് ഉപയോഗിച്ച് ഇന്ദുശേഖർ കുടുംബാംഗങ്ങളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് മൃതദേഹങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിച്ചു. ഭാര്യയുമായുണ്ടായ നിരന്തരമായ തർക്കങ്ങളും വഴക്കുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. തന്റെ കുടുംബാംഗങ്ങളെ കാണാനില്ലെന്ന് പറഞ്ഞ് സുനിത പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സുനിതയെയും കൊലപ്പെടുത്തിയത്.



