രാജകുടുംബത്തിന്റെ ദുഃഖത്തിൽ മമ്മൂട്ടിയും; ഷാർജ കൊട്ടാരത്തിലെത്തി അനുശോചനം രേഖപ്പെടുത്തി

ഷാർജ: ഷാർജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സാലം അൽ ഖാസിമിയുടെ സഹോദരൻ ഷെയ്ഖ് മുഹമ്മദ് ബിൻ സാലം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നിര്യാണത്തിൽ നേരിട്ടെത്തി അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ഷാർജയിലെ രാജകൊട്ടാരത്തിലെത്തിയാണ് അദ്ദേഹം ഖാസ്മി കുടുംബാംഗങ്ങളെ അനുശേചനം അറിയിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മമ്മൂട്ടി കൊട്ടാരത്തിലെത്തിയത്. അന്തരിച്ച ഷെയ്ഖ് മുഹമ്മദ് ബിൻ സാലം അൽ ഖാസിമിയുടെ കുടുംബത്തോടൊപ്പം ഏകദേശം 20 മിനിട്ടോളം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഷാർജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സാലം അൽ ഖാസിമിയുമായി സൗഹൃദം പങ്കിടുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതയായും മമ്മൂട്ടി അറിയിച്ചു.ഷാർജയിൽ നടന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കാനാണ് മമ്മൂട്ടി യുഎഇയിലെത്തിയത്. നിർമാതാവ് ആന്റോ ജോസഫ്, പ്രവാസി വ്യവസായി വി ടി സലീം എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

യുഎഇ ഭരണാധികാരികളുമായി ദീർഘകാലമായി ഊഷ്മളമായ ബന്ധം പുലർത്തുന്നയാളാണ് മമ്മൂട്ടി. ഷെയ്ഖ് മുഹമ്മദ് ബിൻ സാലം അൽ ഖാസിയുടെ നിര്യാണത്തെ തുടർന്ന് യുഎഇയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.ഷാർജ റൂളേഴ്സ് ഓഫീസ് ചെയർമാൻ ഷെയ്ഖ് സാലം ബിൻ അബ്ദുറഹിമാൻ അൽ ഖാസിമി, ഷെയ്ഖ് അബ്ദുറഹിമാൻ ബിൻ സാലം അൽ ഖാസിമി, ഷെയ്ഖ് ഫൈസൽ ബിൻ ഖാലിദ് അൽ ഖാസ്മി എന്നിവരെയും മമ്മൂട്ടി നേരിൽ കണ്ട് സമാശ്വാസവാക്കുകൾ പങ്കുവച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button