വിഷു സമൃദ്ധി കണികണ്ടുണർന്ന് മലയാളികൾ

തിരുവനന്തപുരം: സമൃദ്ധിയുടെ കണി കണ്ടുണർന്ന് മലയാളികൾക്ക് ഇന്ന് വിഷു. കണി കണ്ടും കൈനീട്ടം വാങ്ങിയും പടക്കം പൊട്ടിച്ചുമാണ് മലയാളി വിഷു ആഘോഷിക്കുന്നത്. ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശനക്കിന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂരപ്പനെ കണികാണാനെത്തിയത് പതിനായിരങ്ങൾ ആയിരുന്നു.
പൊള്ളുന്ന വെയിൽ വില്ലനായെങ്കിലും മലയാളികൾ വിഷു ആഘോഷത്തിന് കുറവ് വരുത്തിയില്ല. പുതുവസ്ത്രങ്ങൾ ധരിച്ചും കണിയൊരുക്കിയുമാണ് വിഷുവിനെ വരവേറ്റത്. നഗരത്തിൽ വ്യാപാരകേന്ദ്രങ്ങളിലും പച്ചക്കറിക്കടകളിലും ഇന്നലെ രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.



