ലാലേട്ടാ..ലല ലാ ലാ ലാ..; ബിഗ് ബോസ് അനുമോളേ ചേർത്തണച്ച് മോഹൻലാൽ

ടെലിവിഷൻ ഷോകളിലൂടെയും പരമ്പരകളിലൂടെയും എത്തി മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് അനുമോൾ. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7ൽ മത്സരാർത്ഥിയായി എത്തിയതോടെ കേരളക്കരയ്ക്ക് മുഴുവനും അനുമോൾ സുപരിചിതയായി മാറി. പലതരം പ്രതിസന്ധികൾ വന്നിട്ടും 100 ദിവസം ഷോയിൽ അതിജീവിച്ച അനുമോൾ ആ സീസണിന്റെ വിന്നറായാണ് പുറത്തേക്ക് വന്നത്. ഷോയ്ക്ക് ശേഷം തന്റേതായ മേഖലയിലെ കാര്യങ്ങളുമായി മുന്നോട്ട് പോകുന്ന അനുമോൾ പങ്കുവച്ചൊരു പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
നടൻ മോഹൻലാലിനൊപ്പമുള്ള ഫോട്ടോയാണ് അനുമോൾ പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസിന് ശേഷം ഇത് ആദ്യമായിട്ടാണ് മോഹൻലാലും അനുമോളും കണ്ടുമുട്ടുന്നത്. ആന്റണി പെരുമ്പാവൂരിന് ഒപ്പമുള്ള ഫോട്ടോയും അനുമോൾ പങ്കുവച്ചിട്ടുണ്ട്. മഞ്ജു വാര്യയുടെ മോഹൻലാൽ എന്ന ചിത്രത്തിലെ ലാലേട്ടാ..ലല ലാ ലാ ലാ.. എന്ന ഗാനവും പശ്ചാത്തലത്തിൽ അനുമോൾ ചേർത്തിട്ടുണ്ട്. ഇരുവരോടുമുള്ള സ്നേഹം പങ്കിട്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

അതേസമയം, ബിഗ് ബോസ് മലയാളം സീസൺ 8 വരാൻ പോവുകയാണ്. ഇതിനോട് അനുബന്ധിച്ചുള്ള ബിഗ് ബോസ് മലയാളം സീസൺ 8 അഗ്നിപരീക്ഷ ഓഗസ്റ്റ് 15ന് സംപ്രേഷണം ആരംഭിക്കും. ഇതിൽ കോമണർ മത്സരാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്. 40 കോമണേഴ്സ് ഉണ്ടാവും. 21 എപ്പിസോഡുകളും അഗ്നിപരീക്ഷയ്ക്ക് ഉണ്ടായിരിക്കും.
ഇതിൽ നിന്നും തെരഞ്ഞെടുക്കുന്ന മൂന്നോ അതിലധികമോ മത്സരാർത്ഥികൾ ബിഗ് ബോസ് മലയാളം സീസൺ 8ൽ മത്സരിക്കും. ഇത്തരത്തിൽ തെരഞ്ഞെടുത്തിൽ പ്രധാന സീസണിൽ എത്തിയൊരു മത്സരാർത്ഥിയായിരുന്നു കഴിഞ്ഞ തവണ ബിഗ് ബോസ് വിജയി. സെപ്റ്റംബറിൽ ബിഗ് ബോസ് പ്രധാന സീസൺ ആരംഭിക്കും. അതേസമയം, കുക്ക് വിത്ത് കോമഡിയിൽ അനുമോൾ മത്സരാർത്ഥിയായി എത്തിയരുന്നു. ഫൈനലിസ്റ്റായ ശേഷമായിരുന്നു അനു ഷോയിൽ നിന്നും പുറത്തായത്.



