“പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു പിണറായി വിജയൻ രാജിവയ്‌ക്കണം” കെ കെ രമ

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി Pinarayi Vijayan എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്ന് K. K. Rema ആവശ്യപ്പെട്ടു. ധർമ്മടം പോലുള്ള ശക്തികേന്ദ്രങ്ങളിലുപോലും പിന്നോട്ടുപോയതിന്റെ പ്രധാന കാരണം ഭരണവിരുദ്ധ വികാരവും നേതൃത്വത്തോടുള്ള എതിർപ്പുമാണെന്നും അവർ പറഞ്ഞു.

“സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ കയ്യൂരും കരിവെള്ളൂരും ഉൾപ്പെടെയുള്ള ഗ്രാമങ്ങൾ കൈപ്പത്തിക്കും കോണിക്കും വോട്ട് ചെയ്‌തു. അത്രയേറെ ഭരണവിരുദ്ധതയും നേതാക്കളോടുള്ള എതിർപ്പും അവിടങ്ങളിൽ രൂപപ്പെട്ടിട്ടുണ്ട്. സിപിഎമ്മിന്റെ ഇന്നത്തെ പോക്കിനെതിരെ അണികൾ തന്നെയാണ് അവരെ പരാജയപ്പെടുത്തിയിരിക്കുന്നത്,” എന്ന് കെ.കെ. രമ വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് ആരെ തീരുമാനിച്ചാലും അത് അംഗീകരിക്കുമെന്നും പാർട്ടിയുമായി ആലോചിച്ച ശേഷമേ മന്ത്രിസ്ഥാനം സ്വീകരിക്കുന്നതിൽ തീരുമാനം എടുക്കുകയുള്ളുവെന്നും അവർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *