ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമ കാവ്യ മാരന്‍ പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമ കാവ്യ മാരന്‍ പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലെ ഒരു സെലിബ്രിറ്റിയുമായ കാവ്യ ഡേറ്റിങ്ങിലാണെന്നാണ് സൂചന. ഇത് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ വാര്‍ത്തയോട് അനുരുദ്ധ് രവിചന്ദറോ കാവ്യ മാരനോ ഔദ്യോഗികമായി ഇതുവരേയും പ്രതികരിച്ചിട്ടില്ല.
ദക്ഷിണേന്ത്യന്‍ സിനിമകളിലും ബോളിവുഡിലും സംഗീത സംവിധായകനായും ഗായകനായും തിളങ്ങി നില്‍ക്കുന്ന അനിരുദ്ധ് ഓരോ സിനിമകള്‍ക്കും കോടികളാണു പ്രതിഫലം വാങ്ങുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഐപിഎല്‍ മത്സരങ്ങളില്‍ ഗ്യാലറിയിലെ സജീവ സാന്നിദ്ധ്യമാണ് കാവ്യ. ടീം ജയിക്കുമ്പോള്‍ മതിമറന്ന് ആഘോഷിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശയായി കാണപ്പെടുകയും ചെയ്യുന്ന കാവ്യയുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകാറുണ്ട്.സണ്‍ ഗ്രൂപ്പ് ഉടമസ്ഥന്‍ കലാനിധി മാരന്റെ മകളാണ് 33കാരിയായ കാവ്യ മാരന്‍.
കഴിഞ്ഞ ദിവസം ലക്‌നൗവിന് എതിരായ മത്സരത്തില്‍ ഹൈദരാബാദ് തോല്‍വി വഴങ്ങിയപ്പോള്‍ നിരാശയായി ഇരുന്ന കാവ്യയുടെ ചിത്രങ്ങളും വൈറലായിരുന്നു. ലക്‌നൗ താരം നിക്കോളാസ് പൂരന്‍ അടിച്ച് തകര്‍ക്കുമ്പോള്‍ കടുത്ത നിരാശയിലാണ് കാവ്യയെ കാണപ്പെട്ടത്. ഈ ദൃശ്യങ്ങള്‍ മത്സരം പുരോഗമിക്കുമ്പോള്‍ ക്യാമറ ടീം പലകുറി പ്രദര്‍ശിപ്പിച്ചിരുന്നു. ഇതേ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ഐപിഎല്‍ ടീമുടമകള്‍ക്കിടയില്‍ നിരവധി ആരാധകരുള്ള വ്യക്തിയാണ് സണ്‍റൈസേഴ്‌സ് ഉടമ കാവ്യ മാരന്‍.



