പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി കെ.സി. വേണുഗോപാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് എം.പി. കെ.സി. വേണുഗോപാൽ  ലോക്സഭാ സ്പീക്കർക്ക് അവകാശലംഘന നോട്ടീസ് നൽകി

ഏപ്രിൽ 18-ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ ലോക്സഭാംഗങ്ങളെ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചുവെന്ന് നോട്ടീസിൽ ആരോപിക്കുന്നു.

ലോക്സഭയിൽ 131-ാം ഭരണഘടനാ ഭേദഗതി ബിൽ (സ്ത്രീ സംവരണവുമായി ബന്ധപ്പെട്ടത്) പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഈ പ്രസംഗത്തിൽ പ്രതിപക്ഷ ഐക്യത്തെയും എം.പിമാരെയും പ്രധാനമന്ത്രി അനാവശ്യമായി വിമർശിച്ചുവെന്നാണ് കോൺഗ്രസിന്റെ വാദം.

ലോക്സഭയിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട 222-ാം ചട്ടം അനുസരിച്ചാണ് കെ.സി. വേണുഗോപാൽ ഈ നോട്ടീസ് സമർപ്പിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *