ഇംഗ്ലണ്ടില്‍ തോറ്റാലും കുഴപ്പമില്ല, മൂന്ന് വര്‍ഷം കൂടി ഗില്ലിനെ ക്യാപ്റ്റനാക്കണം: രവി ശാസ്ത്രി

ശുഭ്മന്‍ ഗില്ലിനെ ക്യാപ്റ്റനായി നിലനിര്‍ത്തണമെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്ത്രി. ഇംഗ്ലണ്ടിനെതിരെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ തോറ്റാലും മൂന്ന് വര്‍ഷമെങ്കിലും ക്യാപ്റ്റനായി തുടരാന്‍ യുവതാരത്തെ അനുവദിക്കണമെന്നാണ് രവി ശാസ്ത്രി ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടത്.

ഗില്‍ ഒരുപാട് പക്വത കൈവരിച്ച താരമാണ്. പ്രസ് കോണ്‍ഫറന്‍സുകളിലും മൈതാനത്തുമൊക്കെ അതിന്‍റെ നേര്‍സാക്ഷ്യങ്ങളുണ്ട്. അദ്ദേഹത്തെ മൂന്ന് വര്‍ഷം കൂടി ക്യാപ്റ്റനായി തുടരാന്‍ അനുവദിക്കണം. പരമ്പരയില്‍ എന്ത് സംഭവിച്ചാലും ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കരുത്. അയാള്‍ക്ക് ടീമിന് വേണ്ടി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’, വിസ്ഡന് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി പറഞ്ഞു.

അതേസമയം ഇംഗ്ലണ്ടിനെതിരായ ഹെഡിങ്ലി ടെസ്റ്റിലെ പരാജയത്തിന് ശേഷം ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായുള്ള ഗില്ലിന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്.

ബോളിങ് ഡിപ്പാര്‍ട്ട്മെന്റിന്റെ പരാജയവും ഗില്ലിന്റെ ക്യാപ്റ്റന്‍സിയുമൊക്കെ ഹെഡിങ്ലി ടെസ്റ്റിലെ തോല്‍വിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ജസ്പ്രീത് ബുംറയൊഴികെ മറ്റ് ബോളര്‍മാരൊന്നും പ്രതീക്ഷക്കൊത്ത പ്രകടനങ്ങള്‍ പുറത്തെടുത്തില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *