സുമംഗലിയായി മരിക്കണം; വിവാഹിതയായ വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച് സ്വപ്‌നാ സുരേഷ്

തിരുവനന്തപുരം: നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ് വീണ്ടും വിവാഹിതയായി. സുമംഗലിയായി മരിക്കാൻ പ്രാർത്ഥിക്കണമെന്ന വൈകാരികമായ കുറിപ്പോടെ ഫെയ്‌സ്ബുക്കിലൂടെയാണ് താൻ പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ച വിവരം സ്വപ്‌ന പരസ്യമാക്കിയത്.

കുടുംബബന്ധങ്ങളുടെ പ്രാധാന്യവും കുട്ടികൾക്ക് നൽകേണ്ട മൂല്യങ്ങളും ഓർമ്മിപ്പിക്കുന്ന മാർട്ടിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് പോസ്റ്റ് ആരംഭിക്കുന്നത്. “ഒരുമിച്ച് ജീവിക്കാൻ മാത്രമല്ല, നമ്മുടെ മക്കൾക്ക് സത്യവും ബഹുമാനവും ശാശ്വതമായ മൂല്യങ്ങളും പഠിച്ചെടുക്കാനാകുന്ന ഒരു അഭയകേന്ദ്രം നിർമ്മിക്കാനാണ് ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചത്” എന്നാണ് സ്വപ്‌ന കുറിച്ചത്. ഇതിനൊപ്പം, ഈ വിശുദ്ധബന്ധം തന്റെ മരണം വരെ നിലനിൽക്കാനും സുമംഗലിയായി അവസാന യാത്രയാകാനും എല്ലാവരും പ്രാർത്ഥിക്കണമെന്നും സ്വപ്‌ന കുറിച്ചു.

വിവാദങ്ങളും നിയമപോരാട്ടങ്ങളും നിറഞ്ഞ ജയിൽവാസത്തിന് ശേഷം പൊതുവേദികളിൽ നിന്ന് മാറിനിൽക്കുകയായിരുന്ന സ്വപ്‌നയുടെ പെട്ടെന്നുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. മുൻപ് രണ്ടുതവണ വിവാഹിതയായ സ്വപ്‌നയ്ക്ക് രണ്ടു മക്കളുണ്ട്. എന്നാൽ പുതിയ പങ്കാളിയാരാണെന്ന വിവരങ്ങളോ വിവാഹ ചിത്രങ്ങളോ അവർ പോസ്റ്റിൽ പുറത്തുവിട്ടിട്ടില്ല. പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്……

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button