‘സഞ്ജുവിന് ഞാൻ കൊടുത്ത ഉപദേശങ്ങൾ അതേ പോലെ നടപ്പാക്കി

അഹമ്മദാബാദ്: ന്യൂസിലാൻഡിനെതിരായ ട്വന്റി 20 ഫൈനലിൽ സഞ്ജു സാംസണിന്റെ പ്രകടനത്തിൽ വലിയ സന്തോഷമെന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. പ്ലെയർ ഓഫ് ദ ടൂർണമെന്റായി സഞ്ജുവിനെ തിരഞ്ഞെടുത്തതിലും വലിയ സന്തോഷമുണ്ട്. ഏറ്റവും അടുത്ത സുഹൃത്തെന്ന നിലയിൽ അഭിമാനം തോന്നുന്നുവെന്നും ബേസിൽ കൂട്ടിച്ചേർത്തു. അഹമ്മദാബാദിൽ നടന്ന ഫൈനലിന് ശേഷം സ്റ്റേഡിയത്തിന് പുറത്ത് നിന്ന് ഒരു ചാനലിനോടായിരുന്നു ബേസിലിന്റെ പ്രതികരണം. സഞ്ജുവിന്റെ പേരിലുള്ള ഒമ്പതാം നമ്പർ ജേഴ്സി അണിഞ്ഞായിരുന്നു ബേസിൽ കളികാണാൻ എത്തിയത്.

ഇന്നത്തെ മത്സരത്തേക്കാളും സന്തോഷം തോന്നിയത് വെസ്റ്റീൻഡിസിനെതിരായ കളിയിലാണ്. അന്ന് ചേസ് ചെയ്‌തെടുത്തത് ഒരു രക്ഷയുമില്ലെന്നും ബേസിൽ പറഞ്ഞു. കഴിഞ്ഞ ന്യൂസിലൻഡ് പര്യടനത്തിന്റെ സമയത്ത് മോശംഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. ഈ സമയത്ത് ഫോണിൽ വിളിച്ച് സംസാരിച്ചോ, ഉപദേശം നൽകിയോ എന്ന ചോദ്യത്തിന്, ബേസിൽ ചിരിച്ചുകൊണ്ട് പറഞ്ഞ മറുപടി ഇങ്ങനെയാണ്, ‘അന്ന് കൊടുത്ത ഉപദേശങ്ങൾ അതേ പോലെ നടപ്പാക്കിയിരിക്കുന്നു. എന്റെ ഉപദേശം ഒന്നും വെറുതെയായില്ല’.

സഞ്ജുവിനെയും ക്രിക്കറ്റിനെയും ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ യാത്ര നമ്മൾ കണ്ടതാണല്ലോ. തിരുവനന്തപുരത്തെ കളിക്ക് ശേഷം എല്ലാവരും തള്ളിപ്പറയുന്ന പോലെയായിരുന്നല്ലോ? ഇപ്പോൾ എല്ലാവരും ആഘോഷിക്കുന്നു. എല്ലാം മാറിമറയും. അങ്ങനെയാണ് എല്ലാം. സഞ്ജു തിരിച്ചുവന്നതിന് ശേഷം ബാറ്റിംഗ് ലൈനപ്പിന് ഉണ്ടായ മാറ്റം വളരെ വലുതാണ്. ഒരു മാച്ച് ഫിനിഷറായി അവസാനം വരെ അവിടെ നിൽക്കുക. സെൽഫിഷാവാതെ കളിക്കുക. അങ്ങനെ സഞ്ജുവിനെക്കുറിച്ച് പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്’- ബേസിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *