സ്വർണവിലയിൽ വൻ കുതിപ്പ്; ഒറ്റയടിക്ക് പവന് 2,449 രൂപ കൂടി

തിരുവനന്തപുരം: തുടർച്ചയായ വിലയിടിവിന് പിന്നാലെ സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ വർധന. ഒറ്റയടിക്ക് പവന് 2,449 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,13,920 രൂപയായി. ഗ്രാമിന് 305 രൂപ വർധിച്ച് 14,240 രൂപയായി.

ഇന്നലെ പവന് 2,240 രൂപ കുറഞ്ഞ് 1,11,480 രൂപയിലും ഗ്രാമിന് 280 രൂപ കുറഞ്ഞ് 13,935 രൂപയിലുമായിരുന്നു വ്യാപാരം. ഒരാഴ്ച മുൻപ് ഒരു പവൻ സ്വർണത്തിന് 1,20,240 രൂപയായിരുന്നു വില. തുടർന്ന് തുടർച്ചയായി വില താഴ്ന്നതിനു പിന്നാലെയാണ് ഇന്ന് വീണ്ടും വലിയ വർധന രേഖപ്പെടുത്തിയത്.

വിലയിലെ ഈ അപ്രതീക്ഷിത കുതിപ്പ് സ്വർണം വാങ്ങാനിരുന്നവരിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് വർധന രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് അഞ്ച് രൂപ കൂടി 255 രൂപയായി. 10 ഗ്രാമിന് 2,550 രൂപയും 100 ഗ്രാമിന് 25,500 രൂപയുമാണ് ഇന്നത്തെ വിപണി വില. ഒരു കിലോഗ്രാം വെള്ളിക്ക് 2,55,000 രൂപ നൽകണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button