ചൂട് കനക്കും, പിന്നെ മഴയുടെ ആശ്വാസം: കേരളത്തിൽ കാലാവസ്ഥയിൽ വലിയ മാറ്റം

കേരളത്തിൽ ഇന്നും കടുത്ത ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം തുടരും. എന്നാൽ ചുട്ടുപൊള്ളുന്ന വേനലിൽ നിന്ന് ആശ്വാസമായി തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് മഴ സജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ 29-ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചു.

പാലക്കാടും പുനലൂരും ഇന്നലെ 39.8 ഡിഗ്രി ചൂട് രേഖപ്പെടുത്തി. പുനലൂരിൽ സാധാരണയേക്കാൾ 5 ഡിഗ്രിയും പാലക്കാട് 3.5 ഡിഗ്രിയും അധികമാണിത്. കോട്ടയത്ത് താപനില 38.3 ഡിഗ്രിയായി ഉയർന്നു. ഇന്ന്പാലക്കാട് 40 ഡിഗ്രി വരെയും കൊല്ലത്ത് 39 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. കേരളത്തിൽ കടുത്ത ചൂടിന് കാരണമായ പ്രതിചക്രവാതച്ചുഴി നിലവിൽ മഹാരാഷ്ട്രയ്ക്ക് മുകളിലേക്ക് മാറിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *