ഒടുവിൽ കാവ്യയെ കാണാൻ മഞ്ജു എത്തി?

0

കഴിഞ്ഞ ദിവസമാണ് കാവ്യ മാധവൻ അഭിനയ രം​ഗത്തേക്ക് തിരിച്ചെത്തിയേക്കുമെന്ന അവകാശ വാദവുമായി പല്ലിശേരി രം​ഗത്ത് വന്നത്. കാവ്യയുടെ അച്ഛന്റെ വലിയ ആ​ഗ്രഹമായിരുന്നു ഇതെന്നും ഈയിടെ മരിച്ച ഇദ്ദേഹത്തിന്റെ ആ​ഗ്രഹം സാധിച്ച് കൊടുക്കാൻ കാവ്യ തീരുമാനിച്ചെന്നു ദിലീപും ഇതിന് സമ്മതം നൽകിയെന്നും പല്ലിശേരി വാദിച്ചു. ഇപ്പോഴിതാ മറ്റൊരു വാദവുമായി രം​ഗത്ത് വന്നിരിക്കുകയാണ് ഇദ്ദേഹം. കാവ്യ, ദിലീപ്, മഞ്ജു വാര്യർ എന്നിവരെ വെച്ച് സിനിമ ചെയ്യാൻ ഫിലിം മേക്കേർസ് ശ്രമിക്കുന്നുണ്ടെന്നാണ് ഫിൽമി പ്ലസിൽ പല്ലിശേരി പറയുന്നത്.

കാവ്യയുടെ അച്ഛന്റെ ഭൗതിക ശരീരം കാണാൻ മഞ്ജു വാര്യർ വന്നെന്ന് പല്ലിശ്ശേരി വാദിക്കുന്നു. ഒരുവിധം മഞ്ഞുരുകൽ എന്തായാലും നടന്നിരിക്കുന്നു. എന്തുകൊണ്ട് മഞ്ജു വാര്യരെയും കാവ്യ മാധവനെയും ദിലീപിനെയും ഒരുമിച്ച് ഒരു സിനിമയിൽ കാസ്റ്റ് ചെയ്ത് ഒരു സിനിമ നിർമ്മിച്ച് കൂട എന്ന ചർച്ച നടന്ന് കൊണ്ടിരിക്കുന്നുണ്ട്. ഞാനുമായി ബന്ധപ്പെട്ട ചിലരൊക്കെ ഇങ്ങനെ സംസാരിച്ചു. അത് നടക്കാൻ സാധ്യത കുറവാണ്, ഒരുപക്ഷെ ദിലീപും കാവ്യയും സമ്മതിക്കും, മഞ്ജു സമ്മതിക്കുമോ എന്ന കാര്യത്തിൽ മഞ്ജു തീരുമാനമെടുക്കേണ്ടതെന്ന് ഞാൻ പറഞ്ഞു

അപ്പോൾ അവർ പറഞ്ഞത് അതൊക്കെ സമ്മതിപ്പിക്കാം, അവരുടെ മുന്ന് പേരുടെയും കോമൺ സുഹൃത്തുക്കൾ നമ്മൾക്കുണ്ട്. മാത്രമല്ല അവർ തമ്മിൽ തുടക്കത്തിലുണ്ടായിരുന്ന വെെരാ​ഗ്യം ഇപ്പോഴില്ല. മഞ്ഞുരുകി തുടങ്ങി. ഡോക്ടർ മീനാക്ഷിയുടെ കല്യാണം നടക്കാനായി. അത് ആലോചിച്ച് കൊണ്ടിരിക്കുകയാണ്. എന്തായാലും അവർ യോജിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ്. അങ്ങനെ അവർ മൂന്ന് പേരെയും വെച്ച് ഒരു സിനിമ പ്ലാൻ ചെയ്ത് കഴിഞ്ഞു.

അത് നടക്കാൻ സാധ്യത കുറവാണ്, ഒരു കാരണവശാലും മഞ്ജു വാര്യർ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഞാൻ പറഞ്ഞു. ഞാനും പരിചയമുള്ള ഒന്ന് രണ്ട് പ്രൊഡ്യൂസർമാരും തമ്മിൽ ബെറ്റ് വെച്ചു. ദിലീപും കാവ്യയും ഒരുമിച്ചുള്ള സിനിമ വന്നാൽ പോലും ഇവർ മൂന്ന് പേരും ഒരുമിച്ചുള്ള സിനിമ വരാനുള്ള കുറവാണെന്ന് താന് ഇപ്പോഴും പറയുന്നെന്നും പല്ലിശേരി പറഞ്ഞു.

നേരത്തെ പല തവണ ദിലീപിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പല്ലിശേരി സംസാരിച്ചിട്ടുണ്ട്. ദിലീപ് ​ഗോസിപ്പുകളെ അവ​ഗണിച്ചു. സിനിമകളുടെ തിരക്കിലാണിപ്പോൾ മഞ്ജു വാര്യർ. വ്യക്തി ജീവിതത്തിൽ നടന്ന സംഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാൻ താൽപര്യമില്ലാത്ത നടിയാണ് മഞ്ജു വാര്യർ. വേർപിരിയലിന് ശേഷം ദിലീപിനെ കുറ്റപ്പെടുത്തി എവിടെയും സംസാരിച്ചിട്ടില്ല. മഞ്ജു ഇന്നും ഇക്കാര്യത്തിൽ കാണിക്കുന്ന പക്വത ഏവരും ചൂണ്ടിക്കാട്ടാറുണ്ട്. മറുവശത്ത് ദിലീപ് കരിയറിൽ വീണ്ടും ശക്തമായ സാന്നിധ്യമാകാനുള്ള ശ്രമത്തിലാണ്. ഒടുവിൽ പുറത്തിറങ്ങിയ പ്രിൻസ് ആന്റ് ഫാമിലി മികച്ച വിജയം നേടിയ സിനിമയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here