വിദ്യാർഥികൾക്ക് സന്തോഷവാർത്ത! കുറഞ്ഞ ചെലവിൽ വിനോദയാത്ര; കെഎസ്ആർടിസിയുടെ ‘വിജ്ഞാന ദർശിനി’ പാക്കേജ് ശ്രദ്ധ നേടുന്നു

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി കുറഞ്ഞ ചെലവിൽ വിനോദവും അറിവും ലക്ഷ്യമിട്ട് പുതിയ യാത്രാ പാക്കേജുമായി കെഎസ്ആർടിസി. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് ‘വിജ്ഞാന ദർശിനി’ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. സാംസ്കാരിക-പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, പ്രകൃതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് വിദ്യാർത്ഥികൾക്ക് പ്രായോഗികമായ അറിവുകൾ പകർന്നു നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുര ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയ പ്രധാന സ്ഥലങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം മറ്റ് ജില്ലകളിലേക്കും വ്യവസായ ശാലകളിലേക്കും ഈ സർവീസുകൾ വ്യാപിപ്പിക്കും. ഒരു ബസിൽ 36 വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ കഴിയുന്ന ഈ പദ്ധതി പാഠപുസ്തകങ്ങളിലെ അറിവുകൾക്ക് പ്രായോഗിക അനുഭവം നൽകാൻ ഏറെ സഹായകരമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button