‘മദ്യപാനം ഉപേക്ഷിച്ചു, ഹൃദയം തകർന്നു, ഒടുവിൽ…’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിജയ് ദേവരകൊണ്ട

തെന്നിന്ത്യൻ സൂപ്പർ താരമായ വിജയ് ദേവരകൊണ്ടയ്ക്ക് കേരളത്തിലും നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ 2026ൽ താൻ കടന്നുപോയ നിമിഷങ്ങളെക്കുറിച്ച് വിജയ് പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിജയ് ദേവരകൊണ്ടയെ ഹിറ്റാക്കിയ ‘അർജുൻ റെഡ്ഡി’ എന്ന ചിത്രത്തിലെ സംവിധായകൻ സന്ദീപ് റെഡ്ഡിയുടെ ‘രോമാഞ്ചകം’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിനിടെ നടൻ സംസാരിക്കുന്ന വീഡിയോയാണ് വൈറലായത്.

2026ൽ ഏറ്റവും രോമാഞ്ചകം നിറഞ്ഞ നിമിഷം ( ആവേശം നിറഞ്ഞ നിമിഷം) ഏതായിരുന്നുവെന്ന് അവതാരക വിജയ്‌യോട് ചോദിക്കുന്നു. അതിന് മറുപടിയായ 1989ലാണ് താൻ ജനിച്ചതെന്നും അതിനുശേഷമുള്ള ഓരോ വർഷവും ആവേശഭരിമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.’കൈയിൽ പണമുണ്ടെങ്കിലും ഇല്ലെങ്കിലും ബ്ലെൻഡേഴ്സ് പ്രൈഡും ഗ്ലെൻഫിഡിഷും (സ്‌കോച്ച് വിസ്‌കി) കുടിക്കുമായിരുന്നു.

എന്നാൽ ഞാൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചു. ഞാൻ പ്രണയത്തിലായി, ഹൃദയം തകർന്നു, ഒടുവിൽ വിവാഹിതനുമായി. എന്തൊക്കെ സംഭവിച്ചാലും എന്റെ ജീവിതം എന്നും തൃപ്തികരവും ആവേശകരവുമായിരുന്നു’ – വിജയ് വ്യക്തമാക്കി. മദ്യപാനം ഉപേക്ഷിക്കാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ചിത്രീകരണത്തിനിടെ ഇടുപ്പിന് പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന രശ്മിക മന്ദാനയുടെ ആരോഗ്യനിലയെക്കുറിച്ചും വിജയ് പറഞ്ഞു. രശ്മിക സുഖമായിരിക്കുന്നുവെന്നും പരിക്കിൽ നിന്ന് മുക്തയായി വരികയാണെന്നും നടൻ കൂട്ടിച്ചേർത്തു.

നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ഫെബ്രുവരി 26നാണ് വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും വിവാഹിതരായത്. രാജസ്ഥാനിലെ ഉദയ്‌പൂരിൽ പഞ്ചനക്ഷത്ര റിസോ‌ർട്ടിൽ നടന്ന പാരമ്പര്യവും ആ‌ഡംബരവും നിറഞ്ഞ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button