കോടതി വിധിക്ക് പിന്നാലെ വീണ്ടും സത്യപ്രതിജ്ഞ; തിരുവനന്തപുരം കോർപറേഷനിലെ 19 ബിജെപി കൗൺസിലർമാർ യോഗ്യത വീണ്ടെടുത്തു

തിരുവനന്തപുരം: ഇഷ്ട ദേവീദേവന്മാരുടെയും ബലിദാനികളുടെയും പേരിൽ നടത്തിയ സത്യപ്രതിജ്ഞ Kerala High Court കോടതി അസാധുവാക്കിയതിന് മണിക്കൂറുകൾക്കകം തിരുവനന്തപുരം കോർപറേഷനിലെ Bharatiya Janata Party ബി.ജെ.പി കൗൺസിലർമാർ വീണ്ടും ‘ദൈവനാമത്തിൽ’ സത്യപ്രതിജ്ഞ ചെയ്ത് യോഗ്യത നേടി. 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നായിരുന്നു കോടതിയുടെ നിർദേശം.

ഡെപ്യൂട്ടി മേയർ ആശാനാഥ് ഉൾപ്പെടെ 19 പേരാണ് വൈകുന്നേരം വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. മേയർ V. V. Rajesh വി.വി. രാജേഷിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ കാപ്പാ കേസുമായി ബന്ധപ്പെട്ട് കരുതൽ തടങ്കലിലായതിനാൽ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനായില്ല.

കോടതി വിധിയുടെ പകർപ്പ് ലഭിച്ചതിനെ തുടർന്ന് മേയർ വി.വി. രാജേഷ് നിയമോപദേശം തേടുകയും കോർപ്പറേഷൻ സെക്രട്ടറിയുമായി ചർച്ച നടത്തുകയും ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് നിയമപരമായ തടസങ്ങളില്ലെന്ന് വ്യക്തമായതോടെ കൗൺസിലർമാരെ വാട്‌സ്ആപ്പിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും അടിയന്തരമായി വിവരം അറിയിച്ചു.

വൈകിട്ട് നാലുമണിയോടെ 19 കൗൺസിലർമാരും മേയറുടെ ഓഫീസിലെത്തി. 4.30ഓടെ ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങ് അഞ്ചുമണിയോടെ സമാപിച്ചു. തുടർന്ന് കൗൺസിലർമാർ ചായകുടിച്ച് പിരിഞ്ഞു.

അതേസമയം, പ്രതിപക്ഷ കൗൺസിലർമാരുടെ അസാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. സത്യപ്രതിജ്ഞ രഹസ്യമായി നടത്തിയതായും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ആരോപിച്ച് LDF എൽ.ഡി.എഫും UDF യു.ഡി.എഫും രംഗത്തെത്തിയിട്ടുണ്ട്. സംഭവം തിരുവനന്തപുരം കോർപറേഷനിലെ രാഷ്ട്രീയ ചർച്ചകൾക്ക് വീണ്ടും ചൂടേകുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button