ഇ.ഡി റെയ്ഡ് വിവാദം ഹൈക്കോടതിയിൽ; സർക്കാർ നടപടികളിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു

കൊച്ചി:ഇ.ഡി റെയ്ഡ് വിവാദം ഹൈക്കോടതിയിൽസ്വീകരിച്ച നടപടികളെക്കുറിച്ച് ഹൈക്കോടതി വിശദീകരണം തേടി. കേസിൽ വിശദമായ മറുപടി സമർപ്പിക്കാൻ സർക്കാരിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അതേസമയം, കേസ് ഉടൻ സിബിഐക്ക് വിടണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി ചോദ്യം ചെയ്തു.

രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിൽ ക്രമസമാധാനവും പ്രാഥമിക അന്വേഷണവും സംസ്ഥാന പോലീസിന്റെ ചുമതലയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവം നടന്നിട്ട് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് ആയിട്ടുള്ളതെന്നും അതിനിടെ തന്നെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പറയുന്നത് സമയത്തിന് മുമ്പുള്ള വിലയിരുത്തലാണെന്നും കോടതി നിരീക്ഷിച്ചു.

അന്വേഷണം സുതാര്യമല്ലെന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചാൽ മാത്രമേ സിബിഐ അന്വേഷണം പോലുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടതുള്ളുവെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന പോലീസിന് അന്വേഷണം നടത്താൻ ആവശ്യമായ സമയം നൽകണമെന്നും കോടതി അഭിപ്രായപ്പെട്ടു.

പത്ത് ദിവസത്തിനകം തന്നെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത് ന്യായീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button