വിനോദിനിയുടെ വിമർശനത്തിൽ പ്രതികരിച്ച് ഇ.പി. ജയരാജൻ; ‘ആരോപണങ്ങളെക്കുറിച്ച് അറിവില്ല’

കണ്ണൂർ: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ഉന്നയിച്ച വിമർശനങ്ങളിൽ പ്രതികരണവുമായി സി.പി.ഐ.എം മുതിർന്ന നേതാവ് ഇ.പി. ജയരാജൻ. പാർട്ടിയിൽ നിന്ന് നേരിട്ട അവഗണനയെക്കുറിച്ചുള്ള വിനോദിനിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

“ആരോപണങ്ങളെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അത് അവരോട് തന്നെ ചോദിക്കണം. ആരെയും അവഗണിക്കേണ്ട യാതൊരു കാര്യവും ഞങ്ങൾക്കില്ല. വ്യക്തിപരമായി ഞാൻ ആരെയും അവഗണിക്കാറുമില്ല. അവരോട് ചോദിച്ചു നോക്കൂ, ഇതിൽ ഞാൻ എന്ത് പറയാനാണ്? എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ല,” എന്ന് ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

മുൻ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻയുടെ മരണശേഷം പാർട്ടി നേതൃത്വം കുടുംബത്തെ പൂർണമായി മറന്നുവെന്ന ഗുരുതര ആരോപണമാണ് വിനോദിനി ബാലകൃഷ്ണൻ ഉന്നയിച്ചിരുന്നത്. കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ പോളിറ്റ് ബ്യൂറോ അംഗം ആവശ്യസമയങ്ങളിൽ വിളിച്ചാൽ പോലും ഫോൺ എടുക്കാറില്ലെന്നും കഴിഞ്ഞ നാല് വർഷത്തിനിടെ കുടുംബത്തിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചിട്ടില്ലെന്നും അവർ ആരോപിച്ചു.

‘പച്ചക്കുതിര’ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിനോദിനിയുടെ പ്രതികരണം. ആരോപണം പരോക്ഷമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻനെ ലക്ഷ്യമിട്ടുള്ളതാണെന്ന രാഷ്ട്രീയ ചർച്ചകൾക്കിടെയാണ് ഇ.പി. ജയരാജന്റെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button