പുഷ്പയിലെ ഐറ്റം ഡാൻസിന് ശേഷം ശ്രീലീല പ്രതിഫലം വർധിപ്പിച്ചു?

അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ഒരു റൊമാന്റിക് ചിത്രത്തിലൂടെ കാർത്തിക് ആര്യനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നടി ശ്രീലീല. അല്ലു അർജുന്റെ ‘പുഷ്പ 2: ദി റൂൾ’ എന്ന ചിത്രത്തിലെ തന്റെ നൃത്തച്ചുവടുകൾ കൊണ്ട് നടി അടുത്തിടെ ആരാധകരെ അമ്പരപ്പിച്ചിരുന്നു.

ചിത്രത്തിന് ശേഷം നടി തന്റെ പ്രതിഫലം വർദ്ധിപ്പിച്ചതായി ഈ അടുത്ത് റിപ്പോർട്ടുകൾ എത്തിയിരുന്നു. ഇത് അഖിൽ അക്കിനേനിയുടെ ‘ലെനിൻ’ എന്ന ചിത്രത്തിലെ അഭിനയത്തിൽ നിന്ന് നടി പിന്മാറുന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് കാരണമായി.

അഖിൽ അക്കിനേനിയുടെ തെലുങ്ക് ചിത്രമായ ‘ലെനിൻ’ എന്ന ചിത്രത്തിൽ നിന്ന് ശ്രീലീല പിന്മാറിയതായി റിപ്പോർട്ടുകൾ ഉണ്ട്. ഭാഗ്യശ്രീ ബോർസെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. പ്രത്യേക കാരണങ്ങളൊന്നും നൽകാതെ ശ്രീലീല മുമ്പ് രണ്ട് തെലുങ്ക് ചിത്രങ്ങളിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു.

തെലുങ്ക് സിനിമകളിൽ നിന്ന് പിന്മാറാനുള്ള തീരുമാനങ്ങൾക്കിടയിൽ നടിയുടെ പുതുക്കിയ പ്രതിഫല തുകയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ശ്രീലീല തന്റെ ഫീസ് ഗണ്യമായി വർദ്ധിപ്പിച്ചതായും വരാനിരിക്കുന്ന പ്രോജക്ടുകൾക്കായി ഏകദേശം 7 കോടി രൂപ ചോദിച്ചതായും സിയാസത് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ലഭിച്ചിരുന്ന 3.5 മുതൽ 4 കോടി രൂപ വരെയുള്ള പ്രതിഫലത്തിന്റെ ഇരട്ടിയാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *