മാസപ്പടി കേസിൽ നിർണായക നീക്കം; പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാൻ ഇഡി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണാ വിജയൻ, മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാണ് ഡിജിപിക്ക് നൽകിയ കത്തിൽ പറയുന്നത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്‌ഡിൽ ഇഡി കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നീക്കം.
ഇഡി കണ്ടെത്തിയ തെളിവുകൾ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയെന്നാണ് വിവരം. നിലവിൽ വീണാ വിജയനെതിരായ കേസ് മാത്രമാണ് ഇഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ മാസപ്പടി ലഭിച്ചതിന്റെ ഗുണഭോക്താക്കളാണ് മുഹമ്മദ് റിയാസും പിണറായി വിജയനും എന്ന് കണ്ടെത്തി. മാസപ്പടി കേസിൽ ഇവരെ പ്രതിചേർക്കാൻ ഇഡിക്ക് കഴിയില്ല. അതിനാലാണ് മറ്റൊരു കേസെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.



