ഡൽഹി സന്ദർശനത്തിൽ നിർണായക ചർച്ചകൾ;പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ന്യൂഡൽഹി: കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ സേവാതീർത്ഥിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

ഏകദേശം 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ ചീഫ് സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥസംഘവും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കേരളത്തിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന വിവിധ വികസന പദ്ധതികൾക്കായി കേന്ദ്രസർക്കാരിന്റെ സഹായവും പിന്തുണയും തേടുകയായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.

ഇതിന് പിന്നാലെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കണ്ട ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ മടക്കം.

സംസ്ഥാനത്തിന്റെ വിവിധ വികസനപദ്ധതികൾക്കും സാമ്പത്തിക ആവശ്യങ്ങൾക്കും കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button