പ്രതിമാസ ധനസഹായ പദ്ധതിയിൽ വിവാദം; സർക്കാരിനെതിരെ ആരോപണവുമായി K. N. Balagopal

തിരുവനന്തപുരം : എൽ.‌ഡി.എഫ് സർക്കാർ സംസ്ഥാനത്തെ 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കായി നടപ്പാക്കിയ സ്ത്രീസുരക്ഷാ പദ്ധതി അട്ടിമറിക്കാൻ യു.ഡി.എഫ് ശ്രമമെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആരോപിച്ചു.

പ്രതിമാസം ആയിരം രൂപ വീതം സ്ത്രീകൾക്ക് ലഭിക്കുന്ന പദ്ധതിയിൽ ഇതുവരെ അംഗങ്ങളായത് 20 ലക്ഷത്തോളം പേരാണ്. എൽ.ഡി.എഫ് സ‌ർക്കാരിന്റെ അവസാനത്തെ ബഡ്ജറ്റിൽ 3720 കോടി രൂപയാണ് പദ്ധതിയുടെ നടത്തിപ്പിനായി മാറ്റി വച്ചത്. തികച്ചും സുതാര്യമായ പദ്ധതിയിൽ അംഗങ്ങളാകുന്നതിന് സർക്കാർ മാനദണ്ഡങ്ങൾ നിശ്ചയിച്ച് പ്രസിദ്ധീകരിച്ചിരുന്നു. അതിന്റ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷ സ്വീകരിച്ചത്.

യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സ്ത്രീ സുരക്ഷാ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി നടത്തുന്ന പരാമർശങ്ങൾ അടിസ്ഥാന രഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണ് . രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ ഒരു സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കുന്നതിനുള്ള പരിശ്രമമാണോ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബാലഗോപാൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button