എട്ട് മന്ത്രിമാരുടെ വിദേശയാത്ര വിവാദം! ‘ഒന്നും രഹസ്യമല്ല’; ചെലവ് ആര് വഹിച്ചെന്ന് വ്യക്തമാക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം : മന്ത്രിമാർ നടത്തിയ സ്വകാര്യ വിദേശയാത്രകളുടെ ചെലവ് ആര് വഹിച്ചെന്നതിൽ മുഖ്യമന്ത്രിക്ക് നിയമസഭയിലും മറുപടിയില്ല. യു.ഡി.എഫ് സർക്കാർ വന്ന ശേഷം എട്ട് മന്ത്രിമാരാണ് സ്വന്തം നിലയിൽ വിദേശയാത്ര നടത്തിയത്. ഒ.ജെ. ജനീഷ്,​ കെ.എം. ഷാജി,​ രമേശ് ചെന്നിത്തല,​ മോൻസ് ജോസഫ്,​ ബിന്ദു കൃഷ്ണ,​ ഷിബു ബേബി ജോൺ,​ വി.ഇ,​ അബ്ദുൾ ഗഫൂർ,​ ടി സിദ്ദിഖ് എന്നിവരുടെ യാത്രകൾ സ്വന്തം നിലയിൽ ആണ്.

യാത്ര എല്ലാം വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ്. എന്നാൽ ഈ യാത്രകളുടെ ചെലവ് വഹിച്ചത് ആരെന്ന് മറുപടിയില്ല. സ്വന്തം നിലയിൽ എന്ന മറുപടി മാത്രമാണുള്ളത്. വിദേശ യാത്ര നടത്തിയതിൽ പി.സി. വിഷ്ണുനാഥിന്റെ ബഹ്റൈൻ,​ യു.എ..ഇ സന്ദർശനം മാത്രമാണ് ഔദ്യോഗികമായുള്ളത്.

മലപ്പുറം വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് ഇതുവരെ പറയാത്ത മുഖ്യമന്ത്രി സ്പോൺസർഷിപ്പ് വിവരങ്ങൾ രഹസ്യമാക്കി വയ്ക്കുന്നില്ലെന്നാണ് നിയമസഭയിൽ മറുപടി നൽകിയത്. മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ഔദ്യോഗിക .യാത്രാചെലവുകൾ സ്പോൺസർ ചെയ്യുന്നവരുടെ വിവരങ്ങൾ രഹസ്യമാക്കി വയ്ക്കുന്നുണ്ടോ എന്ന് ചോദ്യത്തിന് ഇല്ല എന്നാണ് മറുപടി. മുഖ്യമന്ത്രിയുടെ യാത്രകൾ അഭ്യുദയ കാംക്ഷികൾ സൗജന്യമായി വിമാനം നൽകാൻ തയ്യാറാകുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button