കാസര്‍ഗോഡ് ആര്‍എസ്എസ് പരിപാടിയുടെ വേദി പങ്കിട്ട് കോണ്‍ഗ്രസ് നേതാവ്

കാസര്‍ഗോഡ് ദേലംപാടിയില്‍ ആര്‍എസ്എസ് പരിപാടിയുടെ വേദി പങ്കിട്ട് കോണ്‍ഗ്രസ് നേതാവ്. ദേലം പാടി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയായ എം നളിനാക്ഷിയാണ് ആര്‍എസ്എസ് പദസഞ്ചലനം ഉദ്ഘാടനം ചെയ്തത്.
ഞായറാഴ്ച ദേലംപാടി കല്ലക്കട്ട ഗ്രൗണ്ടില്‍ നടന്ന ആര്‍എസ്എസ് പഥസഞ്ചലന പരിപാടിയിലാണ് കോണ്‍ഗ്രസ് നേതാവ് എം നളിനി മുഖ്യാതിഥിയായി പങ്കെടുത്തത്. ആര്‍എസ്എസ് ദേലംപാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി എം നളിനിയാണ് ഉദ്ഘാടനം ചെയ്തത്.
ദേലംപാടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് അംഗമാണ് നളിനി..പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കൂടിയാണ് നളിനി. പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച മറ്റെല്ലാവരും ആര്‍എസ്എസ് നേതാക്കളാണ്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ്- ആര്‍എസ്എസ് രഹസ്യ ബാന്ധവമാണ് പദസഞ്ചലനത്തില്‍ കോണ്‍ഗ്രസ് നേതാവ് പങ്കെടുത്തതിലൂടെ വ്യക്തമാവുന്നതെന്നാണ് വിമര്‍ശനമുയരുന്നത്.



